Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightടെമ്പോ ട്രാവലർ ഇടിച്ച്...

ടെമ്പോ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

text_fields
bookmark_border
ടെമ്പോ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
cancel
Listen to this Article

കൊടുങ്ങല്ലൂർ: ദേശീയപാത 66 ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ ടെമ്പോ ട്രാവലർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെരിഞ്ഞനം സ്വദേശി പീച്ചാംപുള്ളി ജ്യോതിബസു (59) ആണ് മരിച്ചത്. ജ്യോതി ബസുവിൻ്റെ കൂടെ ബൈക്കിലുണ്ടായിരുന്നു പെരിഞ്ഞനം തേപറമ്പിൽ മുഹമ്മദ് ഷെരീഫ്(54) ന് ഗുരുതരമായി പരിക്കേറ്റു.

സാന്ത്വനം ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ഇടിച്ചിട്ട ടെമ്പോ ട്രാവലർ നിർത്താതെ പോയി. മതിലകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Show Full Article
TAGS:accident death
News Summary - accident death in kodungallur
Next Story