ബൈക്കിന് കുറുകെ തെരുവുനായ് ചാടി; പിതാവിനും മകൾക്കും പരിക്ക്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ബൈക്കിന് കുറുകെ തെരുവുനായ് ചാടി ബൈക്ക് യാത്രികരായ പിതാവിനും മകൾക്കും പരിക്കേറ്റു. കോടാലി കൊരേച്ചാൽ കരുവാൻ പൂന്നിലാർക്കാവ് വീട്ടിൽ സത്യൻ (63), മകൾ ജ്യോതിക (23) എന്നിവർക്കാണ് പരിക്കേറ്റത്. കൊടുങ്ങല്ലൂർ-തൃശൂർ റോഡിൽ പുല്ലൂറ്റ് നാരായണമംഗലത്ത് തിങ്കളാഴ്ച രാവിലെയാണ് അപകടം.
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ബൈക്കിൽനിന്ന് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കേറ്റ സത്യനെ പിന്നീട് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ തെരുവുനായ് ചത്തു. പുല്ലൂറ്റ് മേഖലയിൽ തെരുവുനായ് ശല്യം ഏറിവരുന്നതിനിടയിലാണ് അപകടം.

