പോക്സോ കേസിൽ 62കാരന് മൂന്നുവർഷം തടവ്
text_fieldsകൊടുങ്ങല്ലൂർ: വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന ബാലികയോട് അശ്ലീല ചേഷ്ട കാണിച്ച കേസിൽ 62കാരന് മൂന്നുവർഷം കഠിന തടവും 25,000 രൂപ പിഴയും. പെരിഞ്ഞനം വെസ്റ്റ് സ്മാരകം കിഴക്കേടത്ത് ‘പൂക്കണ്ണൻ’ എന്ന ഉണ്ണികൃഷ്ണനെയാണ് കൊടുങ്ങല്ലൂർ പോക്സോ കോടതി ശിക്ഷിച്ചത്. കയ്പമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീതാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എസ്. സുലാൽ ഹാജരായി. കഴിഞ്ഞ ഡിസംബർ ഒന്നിന് തെക്കേനടയിൽ പ്രവർത്തനം ആരംഭിച്ച കൊടുങ്ങല്ലൂർ പോക്സോ കോടതിയുടെ ആദ്യ ശിക്ഷാവിധിയാണിത്.

