എം.എ. യൂസുഫലിയുടെ ത്രിമാനചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്
text_fieldsതുണിത്തരങ്ങളും അലങ്കാര വസ്തുക്കളും ഉപയോഗിച്ച് ചിത്രകാരൻ ഡാവിഞ്ചി സുരേഷ് തീർത്ത എം.എ. യൂസുഫലിയുടെ ത്രിമാനചിത്രം
കൊടുങ്ങല്ലൂർ: മാളിലെ കടകളിൽനിന്നുള്ള വിവിധ സാധനങ്ങൾ കൊണ്ട് പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ ത്രിമാനചിത്രമൊരുക്കി ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. നഗരത്തിലെ സെൻട്രോ മാളിന് മുന്നിലാണ് യൂസുഫലിക്ക് ആദരമായി ചിത്രമൊരുക്കിയത്. തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ, ബാഗ്, ചെരിപ്പ്, വിവിധ അലങ്കാര വസ്തുക്കൾ എന്നിവ ഉപയോഗിച്ച് 12 മണിക്കൂർ കൊണ്ടാണ് 12 അടി ഉയരവും 25 അടി നീളവുമുള്ള ചിത്രം തയാറാക്കിയത്.
നേരത്തേ, ലയണൽ മെസ്സിയുടെ ചിത്രവും ഇതുപോലെ ഒരുക്കിയിരുന്നു. സുരേഷിെൻറ 'നൂറ് മീഡിയങ്ങൾ' പരമ്പരയിലെ 74ാമത്തെ സൃഷ്ടിയാണിത്. ഡാവിഞ്ചി സുരേഷിനൊപ്പം മാൾ ഉടമ ബഷീർ, അഡ്മിൻ ഷമീർ, സിംബാദ്, ഫെബി, റിയാസ്, പ്രദീപ്, അലു എന്നിവർ സഹായത്തിനുണ്ടായിരുന്നു. വെള്ളിയാഴ്ച വരെ ചിത്രം പ്രദർശനത്തിന് വെക്കും.