Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വന്തം മന്ത്രി ഒ.ജെ. ജനീഷിനെ വരവേറ്റ് കൊടുങ്ങല്ലൂർ

text_fields
bookmark_border
സ്വന്തം മന്ത്രി ഒ.ജെ. ജനീഷിനെ വരവേറ്റ് കൊടുങ്ങല്ലൂർ
cancel
camera_alt

മന്ത്രി ഒ.ജെ. ജനീഷിന് കൊടുങ്ങല്ലൂർ േബ്ലാക്ക് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ സ്വീകരണം നൽകിയിപ്പോൾ

കൊടുങ്ങല്ലൂർ: എം.എൽ.എയും ഒപ്പം മന്ത്രിയുമായി രാഷ്ട്രീയ ജീവിതത്തിന്റെ നിർണായക പടവുകൾ കയറിയ ഒ.ജെ. ജനീഷിനെ വരവേറ്റ് കൊടുങ്ങല്ലൂർ നഗരം. മന്ത്രി പദവി ഏറ്റെടുത്ത ശേഷം ശനിയാഴ്ച മാളയിലെത്തിയ യുവമന്ത്രി ഞായറാഴ്ചയാണ് കൊടുങ്ങല്ലൂർ നഗരത്തിലേക്ക് കടന്നുവന്നത്. കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രദർശനത്തോടെയായിരുന്നു തുടക്കം. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ മന്ത്രിയും മാതാവും സഹോദരനും ഒന്നിച്ച് ദർശനം നടത്തി. ഭഗവതിക്ക് പ്രധാന വഴിപാടായ ഒരുകുടം നെയ്യ് സമർപ്പിച്ച് മഞ്ഞൾപ്പറ നിറച്ചാണ് മടങ്ങിയത്.

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ വികസനത്തിന് പ്രത്യേക പരിഗണ നൽകുമെന്ന് മന്ത്രി അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരായ സുനിൽ കർത്ത, വിനോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മന്ത്രി കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനമായ ഇന്ദിരാഭവൻ സന്ദർശിച്ചു. പ്രസിഡന്റ് ഇ.എസ്. സാബുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് ഭാരവാഹികളും പ്രവർത്തകരും ചേർന്നു സ്വീകരിച്ചു. തുടർന്ന് അൽ ബെയ്ക്ക് ഉദ്ഘാടനം. ശേഷം വെള്ളോംപറമ്പത്ത് പണിക്കശ്ശേരി കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി. ചടങ്ങിന്റെ ഉദ്ഘാടനം സ്വാമി സുഗാകാശ സരസ്വതി നിർവഹിച്ചു.

വി.ആർ. സജീവ് അധ്യക്ഷത വഹിച്ചു. കൺവീനർ വി.പി. രാജേഷ് മോഹൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.കെ. മോഹനൻ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു. വൈകീട്ട് ആനാപ്പുഴയിൽ പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയിൽ ‘ജാതികുമ്മി’ പുരസ്കാര സമർപ്പണം മന്ത്രി നിർവഹിച്ചു. ഇതിനിടയിൽ സാന്ത്വനവുമായി മരണവീടുകളിലും ഒപ്പം വിവാഹ മംഗങ്ങളിലും മന്ത്രി സാന്നിധ്യമറിയിച്ചു. അഴീക്കോട് മറ്റൊരു പരിപാടിക്കും മന്ത്രിയെത്തി.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodungallur welcomes its own minister O.J. Janeesh
Next Story