'മെഡൽ ബ്രദേഴ്സ്': ഏറിയാട് മാരാത്ത് കുടുംബത്തിലേക്ക് ഇത് രണ്ടാം പൊലീസ് മെഡൽ
text_fieldsകൊടുങ്ങല്ലുർ: എറിയാട് മാരാത്ത് കുടുംബത്തിലേക്ക് ഇത് രണ്ടാം പൊലീസ് മെഡൽ. അനുജന് പിറകെ ' ജേഷ്ടൻ കരസ്ഥമാക്കിയ ബഹുമതി സംസ്ഥാന പൊലീസ് സേനയിലെ തന്നെ അപൂർതയായും കരുതപ്പെടുന്നു. മികച്ച സേവനത്തിനും പ്രതിബദ്ധതക്കുമുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇത്തവണ ജേഷ്ടൻ ജലീൽ കെ.എം. ആണ് കരസ്ഥമാക്കിയതെങ്കിൽ 2016ൽ ഇതേ അംഗീകാരം അനുജൻ ഷാജിയാണ് മാരാത്ത് തറവാട്ടിലേക്ക് കൊണ്ടുവന്നത്.
എറിയാട് പേബസാർ മാരാത്ത് പരേതനായ കൊച്ചുമുഹമ്മദിന്‍റെ മക്കളാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ഈ സഹോദരങ്ങൾ. ഇരു വരിലും ഒതുങ്ങുന്നതുമല്ല മാരാത്ത് കുടുംബവുമായി ചേർന്ന് നിൽക്കുന്ന പൊലീസ് ബന്ധങ്ങൾ.ജലീലിന്‍റെ ഭാര്യ സഹോദരൻ സിദ്ദീക്ക് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി.ഓഫീസിൽ എ.എസ്.ഐയുമാണ്. നിലവിൽ അഴീക്കോട് തീരദേശ പൊലീസ് സ്റേറ്റഷൻ ഗ്രൈഡ് എസ്.ഐയായ ജലീൽ 2019 ൽ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണറിന് അർഹനായിട്ടുണ്ട്. ഇപ്പോൾ മലപ്പുറം കോട്ടക്കൽ എസ്.എച്ച്.ഒയായി സേവനമനുഷ്ഠിക്കുന്ന ഷാജി 2016ൽ തിരൂർ സി.ഐയായിരിക്കുമ്പോഴാണ് പൊലീസ് മെഡൽ തേടിയത്.
2018ൽ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണറും സ്വന്തമാക്കിയിരുന്നു. അഞ്ചങ്ങാടി എം.ഐ.ടി. സ്കൂൾ പ്രീ പ്രൈമറി അധ്യാപിക ഭാര്യ നസീമയും മക്കൾ സൈകോളജിക്ക് പഠിക്കുന്ന അഫിതയും പ്ലസ് ടു വിദ്യാർഥി അമൽ അക്തറും ഉൾപ്പെടുന്നതാണ് ജലീലിന്‍റെ കുടുംബം. ഷാജിയുടെ ഭാര്യ ഷംന കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് ഉദ്യോസ്ഥയാണ്. മക്കൾ.: ആസിഫ് ഇക്ബാൽ, അൻസിഫ് (വിദ്യാർഥികൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

