വീടിന്റെ ചുമരില്‍ കാണാം, കനിഷ്‌കിന്റെ ഫുട്‌ബാള്‍ ആവേശം
text_fieldsവീടിന്റെ ചുമരില്‍ അര്‍ന്റീനയുടെ പതാക ഒരുക്കുന്ന കനിഷ്‌ക്
കൊടകര: വീടിന്റെ ചുമരില്‍ എ ഫോര്‍ പേപ്പര്‍ ഷീറ്റുകള്‍ കൊണ്ട് തന്റെ ഇഷ്ടടീമിന്റെ പതാകയുടെ മാതൃക നിര്‍മിച്ച് അര്‍ജന്റീന ടീമിന്റെ ആരാധകനായ വിദ്യാർഥി. കൊടകര ഗവ. നാഷനല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ കനിഷ്‌ക്കാണ് തന്റെ വീടിന്റെ മുന്‍വശത്തെ ചുമര്‍ അര്‍ജന്റീന പതാകയുടെ ചിത്രങ്ങലുള്ള എ ഫോര്‍ പേപ്പര്‍ ഷീറ്റുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുള്ളത്. 52 എ ഫോര്‍ ഷീറ്റുകളാണ് ഇതിനായി കനിഷ്‌ക് ഉപയോഗിച്ചത്. 13 എ ഫോര്‍ ഷീറ്റുകള്‍ വീതം നാല് നിരകളിലായി ഒട്ടിച്ച് അതില്‍ ഓയില്‍ പേസ്റ്റും, ക്രയോണും ഉപയോഗിച്ച് കളര്‍ നല്‍കിയാണ് അര്‍ജന്റീനപതാകയുടെ മാതൃക നിർമാണം പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ അവതാരകനായും ഈ 14കാരന്‍ നേരത്തെ ശ്രദ്ധ നേടിയിട്ടുണ്ട്. കഥ, കവിത, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളില്‍ ഉപജില്ല, ജില്ല തലങ്ങളില്‍ അടക്കം നിരവധി സമ്മാനങ്ങളും ഈ കൊച്ചു മിടുക്കന്‍ വാരിക്കൂട്ടിയിട്ടുണ്ട്. കൊടകര എടയപ്പുറത്ത് ഹരിദാസിന്റെയും കൊടകര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ഷീല കൃഷ്ണന്റെയും മകനായ കനിഷ്‌കിന് ഫുട്‌ബാളിനോടുള്ള ആവേശം ക്രിക്കറ്റിനോടും ഉണ്ട്. ജില്ല അണ്ടര്‍ 14 ക്രിക്കറ്റ് ടീമില്‍ അംഗമാണ് ഈ മിടുക്കന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

