Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവി​ഷു...

വി​ഷു വി​ളിപ്പാ​ട​ക​ലെ: കൃ​ഷ്ണ​രൂ​പ​ങ്ങ​ളൊ​രു​ക്കു​ന്ന തി​ര​ക്കി​ല്‍ ബാ​വു​ലാ​ല്‍

text_fields
bookmark_border
വി​ഷു വി​ളിപ്പാ​ട​ക​ലെ: കൃ​ഷ്ണ​രൂ​പ​ങ്ങ​ളൊ​രു​ക്കു​ന്ന തി​ര​ക്കി​ല്‍ ബാ​വു​ലാ​ല്‍
cancel

കൊ​ട​ക​ര: വി​ഷു വി​ളി​പ്പാ​ട​ക​ലെ എ​ത്തി നി​ല്‍ക്കു​മ്പോ​ള്‍ വി​ശ്ര​മ​മി​ല്ലാ​ത്ത പ​ണി​യി​ലാ​ണ് ബാ​വു​ലാ​ലും സ​ഹാ​യി​ക​ളും. മ​ല​യാ​ളി​ക്ക് ക​ണി​കാ​ണാ​നു​ള്ള കൃ​ഷ്ണ വി​ഗ്ര​ഹ​ങ്ങ​ളു​ടെ നി​ര്‍മാ​ണ​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ന്‍കാ​ര​നാ​യ ബാ​വു​ലാ​ലും സം​ഘ​വും. ദേ​ശീ​യ​പാ​ത​യി​ല്‍ നെ​ല്ലാ​യി ജ​ങ്ഷ​നി​ല്‍നി​ന്ന് തെ​ല്ല​ക​ലെ തൂ​പ്പ​ങ്കാ​വ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് ബാ​വു​ലാ​ലി​ന്‍റെ വി​ഗ്ര​ഹ നി​ര്‍മാ​ണ​ശാ​ല.

രാ​ജ​സ്ഥാ​നി​ലെ പാ​ലി ജി​ല്ല​യി​ലു​ള്ള എ​രി​ട്ടി​യ ഗ്രാ​മ​ക്കാ​ര​നാ​യ ബാ​വു​ലാ​ല്‍ വി​ഗ്ര​ഹ​നി​ര്‍മാ​ണം തൊ​ഴി​ലാ​ക്കി​യി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി. ഈ ​വ​ര്‍ഷം വി​ഷു ആ​ഘോ​ഷ​ത്തി​നു​ള്ള കൃ​ഷ്ണ രൂ​പ​ങ്ങ​ളു​ടെ നി​ര്‍മാ​ണം ജ​നു​വ​രി​യി​ല്‍ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. ജി​പ്‌​സം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. കു​റ​ച്ചൊ​ക്ക ഇ​തി​ന​കം വി​റ്റ​ഴി​ഞ്ഞു. പ​ല വ​ലി​പ്പ​ത്തി​ലും നി​റ​ങ്ങ​ളി​ലു​മു​ള്ള വി​ഗ്ര​ഹ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്.

വ​ലി​പ്പ​ത്തി​ന​നു​സ​രി​ച്ചാ​ണ് വി​ല. ജി​പ്‌​സം അ​ട​ക്ക​മു​ള്ള അ​സം​സ്‌​കൃ​ത സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍ധി​ച്ച​തി​നാ​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 10 രൂ​പ വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​രോ സീ​സ​ണി​ലും ന​ട​ക്കു​ന്ന വ്യ​ത്യ​സ്ത ആ​ഘോ​ഷ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ഇ​വി​ടെ നി​ര്‍മി​ക്കു​ന്ന​ത്. ന​വ​രാ​ത്രി കാ​ല​ത്ത് സ​ര​സ്വ​തീ രൂ​പ​ങ്ങ​ളും വി​നാ​യ​ക ച​തു​ര്‍ഥി​ക്ക് ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ളും ച​ത​യ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്റെ വി​ഗ്ര​ഹ​വും നി​ർ​മി​ക്കാ​റു​ണ്ട്.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജോ​ലി​ക്കാ​രെ രാ​ജ​സ്ഥാ​നി​ല്‍നി​ന്നാണ് കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. പ​ല​രും കു​ടും​ബ​ക്കാ​ര്‍ ത​ന്നെ. വി​ഗ്ര​ഹ​ങ്ങ​ള്‍ക്ക് നി​റ​വും തി​ള​ക്ക​വും ന​ല്‍കാ​നു​ള്ള ചാ​യ​ക്കൂ​ട്ടു​ക​ളും രാ​ജ​സ്ഥാ​നി​ല്‍ നി​ന്നാ​ണ് കൊ​ണ്ടു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishubavulal
News Summary - Vishu-Bavulal in a rush to create sculpture of Krishna
Next Story