Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവെള്ളിക്കുളങ്ങര...

വെള്ളിക്കുളങ്ങര മൃഗാശുപത്രി കെട്ടിടം പൊളിച്ചുനീക്കിയിട്ട് ഒന്നരവര്‍ഷം

text_fields
bookmark_border
വെള്ളിക്കുളങ്ങര മൃഗാശുപത്രി കെട്ടിടം പൊളിച്ചുനീക്കിയിട്ട് ഒന്നരവര്‍ഷം
cancel
camera_alt

വെ​ള്ളി​ക്കു​ള​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ച സ്ഥ​ലം കാ​ട് ക​യ​റി​യ നി​ല​യി​ല്‍

കൊടകര: വെള്ളിക്കുളങ്ങര മൃഗാശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പദ്ധതി എങ്ങുമെത്തിയില്ല. നിലവിലുണ്ടായിരുന്ന കെട്ടിടം പുനര്‍നിര്‍മാണത്തിനായി പൊളിച്ചിട്ട് ഒന്നരവര്‍ഷത്തിലേറെയായി. ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപത്തെ സാംസ്‌കാരിക നിലയം കെട്ടിടത്തിലാണ് മൃഗാശുപത്രി താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത്.

പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തുക അനുവദിച്ചു കിട്ടാതിരുന്നതാണ് നിര്‍മാണം അനിശ്ചിതമായി നീളാൻ കാരണം.

വെള്ളിക്കുളങ്ങരയിലെ പരേതനായ ജോണ്‍ കട്ടക്കയം അര നൂറ്റാണ്ട് മുമ്പ് സംഭാവന ചെയ്ത 22 സെന്‍റ് സ്ഥലത്താണ് ആശുപത്രി കെട്ടിടമുണ്ടായിരുന്നത്. കാലപ്പഴക്കം മൂലം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടിട്ട മേല്‍ക്കൂര പൊളിച്ച് ഷീറ്റ് മേഞ്ഞു.

2024ല്‍ പഴയ കെട്ടിടം പൊളിച്ചു നീക്കുകയും പ്രവര്‍ത്തനം താല്‍ക്കാലികമായി വെള്ളിക്കുളങ്ങര മോനൊടി റോഡിലെ ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപത്തെ സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇതുവരെയായിട്ടും പുതിയ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.

മൃഗാശുപത്രി സ്ഥിതി ചെയ്തിരുന്ന സ്ഥലം കാടുകയറിക്കിടക്കുകയാണിപ്പോള്‍. ഈ കോമ്പൗണ്ടിലെ ലബോറട്ടറി കെട്ടിടവും അനാഥമായി കിടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodakaraVeterinary Hospital
News Summary - It has been a year and a half since the veterinary hospital building was demolished
Next Story