Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളിക്കുളം വലിയ തോട് കവിഞ്ഞൊഴുകി; മറ്റത്തൂരില്‍ പാടങ്ങള്‍ വെള്ളത്തിൽ

text_fields
bookmark_border
Vasupuram field
cancel
camera_alt

കനത്ത മഴയില്‍ വാസുപുരം പാടം വെള്ളത്തിനടിയിലായപ്പോള്‍

മറ്റത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് മറ്റത്തൂരിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി. വെള്ളിക്കുളം വലിയ തോടിനോടു ചേര്‍ന്നുള്ള കോടാലി പാടം, മാങ്കുറ്റിപ്പാടം, വാസുപുരം, കൊടുങ്ങ, മോനൊടി പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്.

ചില പാടശേഖരങ്ങളില്‍ മുണ്ടകന്‍ കൃഷിക്കായി നിലമൊരുക്കുന്ന പണികള്‍ തടസപ്പെട്ടു. മാങ്കുറ്റിപ്പാടം പാടശേഖരത്തില്‍ നടീലിനായി ഒരുക്കിയ ഞാറ്റടികള്‍ക്ക് നാശമുണ്ടായതായി കര്‍ഷകര്‍ പറഞ്ഞു.

വാഴത്തോട്ടങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. വാഴക്കന്നുകള്‍ നട്ട് മുളച്ചു തുടങ്ങിയ സമയമായതിനാല്‍ രണ്ടു ദിവസത്തിലധികം കൃഷിയിടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ കനത്ത നാശമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vellikulam thodu overflowed
Next Story