Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോത്തന്‍ചിറയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

text_fields
bookmark_border
മേയാന്‍ വിട്ട പശുവിനെ പിന്തുടര്‍ന്ന് ആക്രമിച്ചെന്ന് സംശയം
പോത്തന്‍ചിറയില്‍ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു
cancel
camera_alt

പോ​ത്ത​ന്‍ചി​റ​യി​ല്‍ പു​ലി കൊ​ന്ന

പ​ശു​വി​ന്റെ ജ​ഡം

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി പ്രദേശമായ പോത്തന്‍ചിറയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. പോത്തന്‍ചിറ പോട്ടക്കാരന്‍ ഷീല മനോജിന്റെ പ്രസവിക്കാറായ പശുവിനെയാണ് കൊന്നത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന് മേയാന്‍ വിട്ട പശുവിനെ പിന്തുടര്‍ന്നാണ് ആക്രമിച്ചതെന്ന് സംശയിക്കുന്നു. കഴുത്തിലെ കയര്‍ വനാതിര്‍ത്തിയിലെ സോളാര്‍ വേലിയില്‍ കുടുങ്ങിയ നിലയില്‍ കാണപ്പെട്ടു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ച് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.

ഷീല മനോജിന്റെ മറ്റൊരു പശുവിനെ ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്തുവെച്ച് പുലി കൊന്നിരുന്നു. പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് പഞ്ചായത്തംഗം കെ.ആര്‍. ഔസേഫ് വനപാലകരോട് ആവശ്യപ്പെട്ടു. വൈകാതെ കൂട് സ്ഥാപിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയതായി അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മറ്റത്തൂരിലെ പത്തുകുളങ്ങര പ്രദേശത്തും പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The tiger came down again in Pothanchira-The cow was killed
Next Story