Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകാട്​ ഉണങ്ങുന്നു;...

കാട്​ ഉണങ്ങുന്നു; തീറ്റയും വെള്ളവും കിട്ടാതെ കാട്ടാനകള്‍

text_fields
bookmark_border
forest dries
cancel

കൊ​ട​ക​ര: വേ​ന​ല്‍ ശ​ക്ത​മാ​യി കാ​ട് വ​ര​ണ്ടു​ണ​ങ്ങി തു​ട​ങ്ങി​യ​തോ​ടെ വ​നാ​തി​ര്‍ത്തി​യി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ള്‍ പ​ട്ടി​ണി​യി​ലാ​യി. ചൊ​ക്ക​ന കാ​രി​ക്ക​ട​വ് ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളാ​ണ് വേ​ണ്ട​ത്ര തീ​റ്റ​യും വെ​ള്ള​വും കി​ട്ടാ​തെ വ​ല​യു​ന്ന​ത്.

ചൂ​ട് കൂ​ടു​മ്പോ​ള്‍ വേ​ന​ല്‍ വ​റു​തി​യെ മ​റി​ക​ട​ക്കാ​നാ​യി ചി​മ്മി​നി​യി​ലെ പ​ച്ച​പ്പ് നി​റ​ഞ്ഞ ഉ​ള്‍ക്കാ​ടു​ക​ളി​ലേ​ക്ക് ചേ​ക്കേറാ​റു​ള്ള ആ​ന​ക്കൂ​ട്ട​മാ​ണ് ഇ​പ്പോ​ഴും കാ​രി​ക്ക​ട​വ് ഭാ​ഗ​ത്ത് ചു​റ്റി​ത്തി​രി​യു​ന്ന​ത്. കൂ​ട്ട​ത്തി​ല്‍ കു​ട്ടി​യാ​ന​ക​ളു​ള്ള​താ​ണ് ഇ​വി​ടെ​ത്ത​ന്നെ തു​ട​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ചെ​റി​യ കു​ട്ടി​ക​ളു​മാ​യി ദൂ​രെ​യു​ള്ള കാ​ട്ടി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ ആ​ന​ക്കൂ​ട്ടം മ​ടി​ക്കു​ന്നു.

ഉ​ള്‍ക്കാ​ട്ടി​ലെ ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യ​വും കു​ട്ടി​യാ​ന​ക​ള്‍ക്ക് ഭീ​ഷ​ണി​യാ​ണ്. മു​പ്ലി പു​ഴ​യി​ല്‍നി​ന്ന് വെ​ള്ളം കു​ടി​ച്ചും റ​ബ​ര്‍ എ​സ്റ്റേ​റ്റി​നോ​ടു ചേ​ര്‍ന്നു​ള്ള കാ​ടു​ക​ളി​ല്‍ തീ​റ്റ തേ​ടി​യും ക​ഴി​ഞ്ഞ ആ​ന​ക​ള്‍ ഇ​പ്പോ​ള്‍ ദു​രി​ത​ത്തി​ലാ​ണ്. മു​പ്ലി പു​ഴ പ​ല​യി​ട​ത്തും വ​റ്റി​വ​ര​ണ്ട​തും അ​ടി​ക്കാ​ടു​ക​ള്‍ ഉ​ണ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​തു​മാ​ണ് ആ​ന​ക്കൂ​ട്ട​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

വ​നാ​തി​ര്‍ത്തി​യി​ല്‍ സ്ഥാ​പി​ച്ച സൗ​രോ​ര്‍ജ വേ​ലി​ക​ളും ആ​ന​ക​ള്‍ക്ക് കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് വി​ല​ങ്ങു​ത​ടി​യാ​ണ്. റ​ബ​ര്‍തോ​ട്ട​ങ്ങ​ളി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക​ളെ മു​ഴു​വ​നാ​യി കാ​ടു​ക​യ​റ്റി​യ ശേ​ഷം സൗ​രോ​ര്‍ജ വേ​ലി സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് വ​നാ​തി​ര്‍ത്തി ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നു. തീ​റ്റ​യും വെ​ള്ള​വും കി​ട്ടാ​താ​വു​ന്ന​തോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ കൃ​ഷി​തോ​ട്ട​ങ്ങ​ളി​ലേ​ക്ക് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളെ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വ​നാ​തി​ര്‍ത്തി​യി​ലു​ള്ള​വ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestelephants
News Summary - The forest dries-Wild elephants without food and water
Next Story