വിരമിക്കുന്ന പൊലീസ് മേധാവിക്ക് കുട്ടിപ്പൊലീസിെൻറ കുഞ്ഞന്‍ ഉപഹാരം
text_fieldsഡി.ജി.പിക്ക് സമ്മാനിക്കാൻ ആദിത്യന് നിര്‍മിച്ച പൊലീസ് ജീപ്പിെൻറ രൂപം
വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റക്ക് സമ്മാനിക്കാൻ പൊലീസ് ജീപ്പിെൻറ കുഞ്ഞൻ രൂപം ഒരുക്കി കുട്ടിപ്പൊലീസ് അംഗം. കൊടകര ഗവ. നാഷനല്‍ ബോയ്്സ് ഹൈസ്കൂൾ വിദ്യാർഥിയും എസ്.പി.സി അംഗവുമായ ആദിത്യനാണ് (15) ജീപ്പ് നിർമിച്ചത്. മള്‍ട്ടിവുഡ് ഉപയോഗിച്ച് രണ്ടുദിവസംകൊണ്ടായിരുന്നു നിർമാണം. ഡി.ജി.പിക്ക് കൊറിയർ വഴി അയക്കാൻ ജീപ്പ് സ്കൂൾ പ്രധാനാധ്യാപിക പി.പി. മേരിക്ക് കൈമാറി.
ശില്പ നിർമാണത്തിലും ചിത്രം വരയിലും തല്പരനായ ആദിത്യന് കൊടകര മനക്കുളങ്ങരയിലെ പോത്തിക്കര സതീഷ് -സബിത ദമ്പതികളുടെ മകനാണ്. എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബസും ലോറിയുമടക്കമുള്ള വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ മരത്തില്‍ നിര്‍മിച്ച് വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഒറിജിനലിനെ വെല്ലുന്നവയാണ് ആദിത്യെൻറ കളിവണ്ടികള്‍. ടൂറിസ്റ്റ് ബസ്, കെ.എസ്.ആര്.ടി.സി ബസ്, ലോറി തുടങ്ങിയവ മരത്തില്‍ നിര്‍മിച്ചിട്ടുണ്ട്.