Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightരതീഷി​​െൻറ സൈക്കിള്‍...

രതീഷി​​െൻറ സൈക്കിള്‍ വേറെ ലെവൽ...

text_fields
bookmark_border
രതീഷി​​െൻറ സൈക്കിള്‍ വേറെ ലെവൽ...
cancel
camera_alt

സ്​​റ്റീ​ൽ കൊ​ണ്ട് നി​ർ​മി​ച്ച സൈ​ക്കി​ളു​മാ​യി ര​തീ​ഷ്

കൊ​ട​ക​ര: സ്​​റ്റെ​യി​ന്‍ല​സ് സ്​​റ്റീ​ൽ കൊ​ണ്ട് സ്വ​ന്ത​മാ​യി സൈ​ക്കി​ള്‍ നി​ര്‍മി​ച്ചി​രി​ക്കു​ക​യാ​ണ് മോ​നൊ​ടി സ്വ​ദേ​ശി​യാ​യ മേ​ലൂ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ ര​തീ​ഷ്. സ്​​റ്റീ​ൽ ഫേ​ബ്രി​ക്കേ​ഷ​ന്‍ ജോ​ലി​ക്കാ​ര​നാ​യ ര​തീ​ഷ് ലോ​ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ലെ വി​ര​സ​ത​യ​ക​റ്റാ​നാ​ണ് സ്വ​ന്ത​മാ​യി സൈ​ക്കി​ള്‍ നി​ര്‍മി​ച്ച​ത്.

തു​രു​മ്പെ​ടു​ക്കു​മെ​ന്നോ പെ​യി​​​ൻ​റ്​ മ​ങ്ങു​മെ​ന്നോ ആ​ശ​ങ്ക​പ്പെ​ടാ​തെ ഒ​രു​പാ​ട് കാ​ലം ഈ ​സൈ​ക്കി​ള്‍ ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​താ​ണ് മേ​ന്മ​യെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്​​റ്റെ​യി​ന്‍ല​സ് സ്​​റ്റീ​ൽ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ സൈ​ക്കി​ളി​​െൻറ ഹാ​ന്‍ഡി​ല്‍, പെ​ഡ​ല്‍, ക്രാ​ങ്ക് തു​ട​ങ്ങി​യ പാ​ര്‍ട്‌​സ്ു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. ച​ക്ര​ങ്ങ​ള്‍ ര​ണ്ടും പു​തി​യ​താ​യി വാ​ങ്ങി ഘ​ടി​പ്പി​ച്ച​താ​ണ്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ കി​ട്ടു​ന്ന ഒ​ഴി​വു​സ​മ​യം വി​നി​യോ​ഗി​ച്ചാ​ണ് ര​തീ​ഷ് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വെ​ട്ടി​ത്തി​ള​ങ്ങു​ന്ന പു​തി​യൊ​രു സൈ​ക്കി​ള്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ത്. ഇ​ത്ത​ര​മൊ​രു സൈ​ക്കി​ളി​ന് ക​ട​ക​ളി​ല്‍ പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രും.

എ​ന്നാ​ല്‍, നാ​ലാ​യി​ര​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി​വ​ന്ന​ത്. ര​തീ​ഷി​​െൻറ കാ​റി​​െൻറ ബ​മ്പ​റും ഇ​ത്ത​ര​ത്തി​ല്‍ സ്വ​ന്ത​മാ​യി ഡി​സൈ​ന്‍ ചെ​യ്ത് സ്​​റ്റീ​ൽ കൊ​ണ്ട് നി​ർ​മി​ച്ച​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyclecycle making
Next Story