മഴയുടെ താളത്തില്‍ ചുവടുവെച്ച് കുഞ്ഞാലിപ്പാറയില്‍ ‘മഴപ്പാട്ടുകൂട്ടം’
text_fieldsകുഞ്ഞാലിപ്പാറക്കു മുകളില്‍ സംഘടിപ്പിച്ച മഴപ്പാട്ടുകൂട്ടം
കൊടകര: പച്ചവിരിപ്പിട്ട കുഞ്ഞാലിപ്പാറകുന്നിനു മുകളില്‍ ഞായറാഴ്ചയിലെ സായാഹ്നത്തില്‍ പെയ്തിറങ്ങിയത് മഴക്കൊപ്പം പാട്ടും കവിതകളുമായിരുന്നു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്കാരിക വേദിയാണ് കുഞ്ഞാലിപാറയില് മഴപ്പാട്ടുകൂട്ടം സംഘടിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയെ കൂസാതെ കുന്നുകയറിയെത്തിയ നിരവധി പേര് മഴപ്പാട്ടുകളും കവിതകളുമായി കുഞ്ഞാലിപ്പാറയിലെ സായാഹ്നം അവിസ്മരണീയമാക്കി.
കവികളായ അരുണ്‍ ഗാന്ധിഗ്രാം, സുഭാഷ് മൂന്നുമുറി, പ്രവീണ്‍ എം. കുമാര്‍, പ്രകാശന് ഇഞ്ചക്കുണ്ട് എന്നിവര്‍ കവിതകളും ശിവന് തണ്ടാശേരി, ജോയ് കാവുങ്ങല്‍, രാജേഷ് അശോകന്, ടി.ടി. അജിത്, രാജ്കുമാര്, ഗഗന, അനന്യ, ജോയ് വടക്കുമ്പാടന്, കെ.പി. പ്രശാന്ത്, സീത കുമാരന് എന്നിവര്‍ മഴപ്പാട്ടുകളും ആലപിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത് മഴപ്പാട്ടുകൂട്ടം ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഡോട്ട് ഇന്‍ പ്രസിഡന്റ് ജോയ് കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സുമേഷ് മൂത്തമ്പാടന്‍ സംസാരിച്ചു.

