Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightഅ​ശോ​ക​ന്റെ...

അ​ശോ​ക​ന്റെ സ​ത്യ​സ​ന്ധ​ത​ക്ക് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം

text_fields
bookmark_border
അ​ശോ​ക​ന്റെ സ​ത്യ​സ​ന്ധ​ത​ക്ക് പ​ത്ത​ര​മാ​റ്റ് തി​ള​ക്കം
cancel
camera_alt

റോ​ഡി​ല്‍നി​ന്ന് കി​ട്ടി​യ സ്വ​ർ​ണ​മാ​ല ഉ​ട​മ​ക്ക് തി​രി​കെ ന​ല്‍കി​യ അ​ശോ​ക​നെ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ആ​ദ​രി​ക്കു​ന്നു

കൊ​ട​ക​ര: വ​ഴി​യി​ല്‍നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ മൂ​ന്ന​ര പ​വ​ന്റെ സ്വ​ര്‍ണ​മാ​ല ഉ​ട​മ​ക്ക് ന​ല്‍കി കൊ​ട​ക​ര​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. കാ​റ​ളം പ​ടി​ഞ്ഞാ​ട്ടും​മു​റി സ്വ​ദേ​ശി ക​ക്കേ​രി വീ​ട്ടി​ല്‍ ബാ​ബു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ​യു​ടെ സ്വ​ര്‍ണ​മാ​ല​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ട​ക​ര​യി​ല്‍ ന​ഷ്ട​പ്പെ​ട്ട​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് പ​ന്ത​ല്ലൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് മാ​ല ന​ഷ്ട​മാ​യ​ത്.

കൊ​ട​ക​ര മേ​ല്‍പാ​ലം ജ​ങ്​​ഷ​നി​ല്‍ വീ​ണു​കി​ട​ന്ന മാ​ല കൊ​ട​ക​ര മ​ന​ക്കു​ള​ങ്ങ​ര സി.​ഐ.​ടി.​യു യൂ​നി​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ അ​ശോ​ക​നാ​ണ് കി​ട്ടി​യ​ത്. ഉ​ട​ന്‍ കൊ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ല ഏ​ല്‍പി​ച്ചു. മാ​ല ന​ഷ്ട​പ്പെ​ട്ട സൗ​മ്യ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ശോ​ക​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ സൗ​മ്യ മാ​ല ഏ​റ്റു​വാ​ങ്ങി. അ​ശോ​ക​നെ സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ കൊ​ട​ക​ര​യി​ലെ​ത്തി ആ​ദ​രി​ച്ചു. സി.​പി.​എം ഏ​രി​യ സെ​ക​ട്ട​റി പി.​കെ. ശി​വ​രാ​മ​ന്‍, പി.​ആ​ര്‍. പ്ര​സാ​ദ​ന്‍, സി.​എം. ബ​ബി​ഷ്, കെ.​വി. നൈ​ജോ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​മ്പി​ളി സോ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodakaragold
News Summary - lost gold necklace given to the owner
Next Story