കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനം ജീവനക്കാരന്റെ വിരലുകൾ അറ്റു
text_fieldsപരിക്കേറ്റ ശശി
കൊടകര: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ കൈയിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് വനം വകുപ്പ് ജീവനക്കാരന്റെ വിരലുകൾ അറ്റു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ജീവനക്കാരന് ആര്. ശശിക്കാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഇഞ്ചക്കുണ്ടില്‍ ഇറങ്ങിയ കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ശശിയുടെ നേര്‍ക്ക് കാട്ടാന പാഞ്ഞടുത്തപ്പോഴാണ് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചത്.
അബദ്ധത്തില്‍ കൈയിലിരുന്ന് പൊട്ടുകയായിരുന്നു. വലതുകൈയിലെ രണ്ട് വിരലുകള്‍ അറ്റു. ശബ്ദംകേട്ട് കാട്ടാന വിരണ്ടോടിയതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി.

