കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി
text_fieldsകൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ കൊടിയേറ്റുന്നു
കൊടകര: സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി. ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങല്‍ കൊടിയേറ്റം നിര്‍വഹിച്ചു.
അസി. വികാരി ഫാ. ബിനീഷ് കോട്ടക്കല്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് മംഗലന്‍, ബെന്നി ഈച്ചരത്ത്, ജോ മാടത്താനി എന്നിവര്‍ സംബന്ധിച്ചു.
ജനുവരി 15, 16, 17 തീയതികളിലാണ് തിരുനാളാഘോഷങ്ങള്‍. 15ന് രാവിലെ ദിവ്യബലി, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവെക്കല്‍, വീടുകളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ്, 16ന് രാവിലെ 10ന് ഫാ. വില്സന് മൂക്കനാംപറമ്പിലിന്റെ കാർമികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, 17ന് രാവിലെ പരേതര്‍ക്കായി അനുസ്മരണ ദിവ്യബലി, തുടര്‍ന്ന് കച്ചവട സ്ഥാപനങ്ങളിലേക്ക് അമ്പ്, ലില്ലി എഴുന്നള്ളിപ്പ് എന്നിവ നടക്കും.

