Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകാനയില്‍ കുടുങ്ങിയ...

കാനയില്‍ കുടുങ്ങിയ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

text_fields
bookmark_border
കാനയില്‍ കുടുങ്ങിയ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
cancel

കൊടകര: കനകമലയില്‍ ഇടുങ്ങിയ കോണ്‍ക്രീറ്റ് ചാലില്‍ കുടുങ്ങിയ പശുക്കുട്ടിയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കനകമല ഗ്രോട്ടോ പാലത്തിനു സമീപത്തെ ഏഴടി താഴ്ചയുള്ള കാഡ ചാലിലാണ് പ്രദേശവാസിയായ തുമ്പരത്തി മോഹനന്റെ ഒരു വയസുള്ള പശുക്കുട്ടി വീണത്.

നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍ ചാലക്കുടി ഫയര്‍ഫോവ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് ബൈജു ആന്ണി, രാജേഷ്, സന്ദീബ്, സാജന്‍ രാജ്, സാജന്‍, അരുണ്‍, അജയന്‍ എന്നീ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പശുക്കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calfFire and Rescue
News Summary - fire force rescue calf
Next Story