Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകോവിഡിനെ തുരത്താം,...

കോവിഡിനെ തുരത്താം, വെറും അഞ്ചുരൂപ ചെലവില്‍

text_fields
bookmark_border
കോവിഡിനെ തുരത്താം, വെറും അഞ്ചുരൂപ ചെലവില്‍
cancel

കൊ​ട​ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് കൊ​ട​ക​ര സ​ഹൃ​ദ​യ എ​ന്‍ജി​നീ​യ​റി​ങ്​ കോ​ള​ജി​െൻറ ഒ​രു സം​ഭാ​വ​ന കൂ​ടി. സ​ഹൃ​ദ​യ​യി​ലെ എ​ന്‍.​എ​സ്.​എ​സ് യൂ​നി​റ്റും ഐ.​ഇ.​ഡി.​സി​യും ചേ​ര്‍ന്ന് ഓ​ട്ടോ​മാ​റ്റി​ക് മാ​സ്‌​ക് വെ​ന്‍ഡി​ങ് മെ​ഷീ​നും സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍സ​റും ത​യാ​റാ​ക്കി. അ​ഞ്ചു രൂ​പ​യു​ടെ നാ​ണ​യം മെ​ഷീ​നി​ലി​ട്ടാ​ല്‍ അ​ണു​മു​ക്ത​മാ​യ മാ​സ്‌​ക് പു​റ​ത്തേ​ക്കു​വ​രും. മ​നു​ഷ്യ​സ്പ​ര്‍ശം ഏ​ല്‍ക്കാ​ത്ത അ​ണു​മു​ക്ത​മാ​യ മാ​സ്‌​ക് ന​ൽ​കു​ക എ​ന്ന ആ​ശ​യ​ത്തോ​ടെ​യാ​ണ് മാ​സ്‌​ക് വെ​ന്‍ഡി​ങ് മെ​ഷീ​ന്‍ നി​ര്‍മി​ച്ച​ത്.

ഇ​തി​നോ​ട് ചേ​ര്‍ന്നു​ള്ള സാ​നി​റ്റൈ​സ​ര്‍ ഡി​സ്പെ​ന്‍സ​റി​െൻറ നേ​രെ കൈ​കാ​ണി​ച്ചാ​ല്‍ കൈ​ക​ള്‍ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​നു​മാ​കും. എ​ന്‍.​എ​സ്.​എ​സ് വ​ള​ൻ​റി​യ​ര്‍, സെ​ക്ര​ട്ട​റി​മാ​രാ​യ മെ​റീ​ന എ​സ്. തോ​മ​സ്, കെ.​എ​സ്. ശ​ര​ണ്‍, ആ​ൻ​റ​ണി പോ​ള്‍, അ​ല​ക്സ് എ​ബ്ര​ഹാം, ആ​ഡ്​​ലി സേ​വി​യ​ര്‍, ക്ലി​േ​ൻ​റാ മാ​ര്‍ട്ടി​ന്‍, ആ​ല്‍ബി​ന്‍ സൈ​മ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് മാ​സ്‌​ക് വെ​ന്‍ഡി​ങ് മെ​ഷീ​ന്‍ നി​ര്‍മി​ച്ച​ത്.

മെ​ഷീ​ന്‍ പ്ര​വ​ര്‍ത്ത​നോ​ദ്ഘാ​ട​നം സ​ഹൃ​ദ​യ എ​ക്സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് പാ​റേ​മാ​ന്‍ നി​ർ​വ​ഹി​ച്ചു. പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​നി​ക്സ​ണ്‍ കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. സി.​യു. വി​ജ​യ്, ഐ.​ഇ.​ഡി.​സി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ പ്ര​ഫ. ജി​ബി​ന്‍ ജോ​സ് സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maskcovid resistance​Covid 19
News Summary - Covid can be fired, at a cost of just five rupees
Next Story