Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightസവാള ബിസിനസിലേക്ക്...

സവാള ബിസിനസിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം പണം നൽകാതെ വഞ്ചിച്ചെന്ന് പരാതി

text_fields
bookmark_border
സവാള ബിസിനസിലേക്ക് നിക്ഷേപം സ്വീകരിച്ച ശേഷം പണം നൽകാതെ വഞ്ചിച്ചെന്ന് പരാതി
cancel

കൊടകര (തൃശൂർ): സമൂഹമാധ്യമങ്ങള്‍ വഴി സവാള ബിസിനസിലേക്ക് പങ്കാളികളെ ക്ഷണിച്ച് നിക്ഷേപം സ്വീകരിച്ച ശേഷം പണം നൽകാതെ വഞ്ചിച്ചതായി പരാതി. കൊടകര ചെമ്പുചിറ സ്വദേശിക്കെതിരെയാണ് കൊല്ലം സ്വദേശി എ.ആര്‍. റിജുമോന്‍, നൂറനാട് സ്വദേശിനി ആഷ്‌ന എന്നിവര്‍ വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്.

ബി.ജെ.പിയുടെ പ്രാദേശിക നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തങ്ങളെ ബിസിനസില്‍ പങ്കാളിയാക്കിയതെന്നും മാസംതോറും നല്ല ലാഭവിഹിതം വാഗ്ദാനം ചെയ്​തിരുന്നതായും ഇതു വിശ്വസിച്ച് നിക്ഷേപം നടത്തിയ തങ്ങള്‍ക്ക് ഇതുവരെ പണം ലഭിച്ചില്ലെന്നും പരാതിക്കാര്‍ കൊടകരയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
എ.ആര്‍. റിജു, ഷിനു ഷാഹുല്‍, ബ്രൂട്ടോ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
TAGS:Kodakara Thrissur onion 
Next Story