Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവാ​ഴ​ക​ളോ​ട്...

വാ​ഴ​ക​ളോ​ട് ഇ​വ​ർ​ക്ക് എ​ന്തി​നാ​ണി​ത്ര ദേ​ഷ്യം...

text_fields
bookmark_border
വാ​ഴ​ക​ളോ​ട് ഇ​വ​ർ​ക്ക് എ​ന്തി​നാ​ണി​ത്ര ദേ​ഷ്യം...
cancel
camera_alt

ക​ട​മ്പോ​ട് സാ​മൂ​ഹി​ക​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച നേ​ന്ത്ര​വാ​ഴ​ത്തൈ​ക​ളി​ലൊ​ന്ന്

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പോ​ട്ട് സാ​മൂ​ഹി​ക​ശ​ല്യം രൂ​ക്ഷ​മെ​ന്ന് പ​രാ​തി. കാ​ര്യ​ങ്ങാ​ട്ടി​ല്‍ വേ​ലാ​യു​ധ​ന്‍ പാ​ട്ട​ഭൂ​മി​യി​ല്‍ കൃ​ഷി​ചെ​യ്ത പ​ത്തോ​ളം വാ​ഴ​ക​ള്‍ ക​ഴി​ഞ്ഞ രാ​ത്രി സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ള്‍ ന​ശി​പ്പി​ച്ചു.ര​ണ്ടാ​ഴ്ച മു​മ്പ് ന​ട്ട വാ​ഴ​ത്തൈ​ക​ളാ​ണ് ച​വി​ട്ടി​യൊ​ടി​ച്ചി​ട്ട​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ല്‍കി. ഇ​തേ​സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ങ്ങ​ളി​ല്‍ വേ​ലാ​യു​ധ​ന്‍ കൃ​ഷി​ചെ​യ്ത വാ​ഴ​ക​ള്‍ സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം കു​ല വ​രാ​റാ​യ വാ​ഴ​ക​ളു​ടെ പ​ട്ട​ക​ള്‍ ഒ​ടി​ച്ചു​ക​ള​ഞ്ഞും തൊ​ട്ടു ത​ലേ​വ​ര്‍ഷം മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ചു​മാ​ണ് നാ​ശം വ​രു​ത്തി​യ​ത്. ക​ട​മ്പോ​ട് അം​ഗ​ൻ​വാ​ടി​ക്ക്​ സ​മീ​പം മ​റ്റൊ​രു ക​ര്‍ഷ​ക​ന്‍ കൃ​ഷി​ചെ​യ്ത വാ​ഴ​ക​ള്‍ മാ​ര​കാ​യു​ധം കു​ത്തി​യി​റ​ക്കി ന​ശി​പ്പി​ച്ചി​രു​ന്നു. കു​ല വ​ന്ന വാ​ഴ​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ശി​പ്പി​ച്ച​ത്. ഇ​തേ ക​ര്‍ഷ​ക‍െൻറ വാ​ഴ​ക​ള്‍ ഏ​താ​നും വ​ര്‍ഷം മു​മ്പും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bananakodakaraDestruction
Next Story