ദുരിതത്തിലായ നാടോടി സംഘത്തിന് സഹായമെത്തിച്ച് ഓട്ടോ ഡ്രൈവർ
text_fieldsകൊടകര മേൽപാലത്തിനു താഴെ താമസിക്കുന്ന നാടോടികള്‍ക്ക് ഷഫീഖ് ഭക്ഷ്യവസ്തുക്കള്‍ നല്കുന്നു
കൊടകര: കോവിഡ് മൂലം ദുരിതത്തിലായ നാടോടികള്‍ക്ക് സഹായമെത്തിച്ച് ഓട്ടോഡ്രൈവര്‍. കൊടകരയിലെ ഓട്ടോ ഡ്രൈവറായ തത്തമംഗലത്ത് ഷഫീഖാണ് കൊടകര മേല്‍പാലത്തിന് ചുവടെ തമ്പടിച്ച നാടോടി കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കൾ എത്തിച്ചത്.
ഒരാഴ്ച മുമ്പ് വിശന്നു വലഞ്ഞ നാടോടി സംഘത്തിലെ കുട്ടി കൊടകരയിലെ കടയിലെത്തി ഭക്ഷണം യാചിക്കുന്നത് കണ്ടതോടെയാണ് ഇവരെ സഹായിക്കാനിറങ്ങിയത്.
നാടോടി സംഘത്തിെൻറ ദുരിതം കണ്ടറിഞ്ഞ ഷഫീഖ് റേഷന്‍കട വഴി തനിക്ക് ലഭിച്ച കിറ്റിലെ സാധനങ്ങളടക്കം ഇവര്‍ക്ക് നല്കി.
കുറച്ചു ദിവസം കൊടകരയില്‍ കാണാതിരുന്ന കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം മടങ്ങിയെത്തിയതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനൽകി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ് ഈ ഓട്ടോ തൊഴിലാളി.

