വധശ്രമ കേസില് മൂന്ന് പേര് പിടിയില്
text_fieldsകൊടകര: കാരൂരില് വീട്ടില് അതിക്രമിച്ച് കയറി യുവാവിനെയും സുഹൃത്തുക്കളെയും വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റു ചെയ്തു.
ചോങ്കുളം കാര്യങ്ങാട്ടില് അജിത്ത്, ആലത്തൂര് കോശേരി മഹേഷ്, തറയിലക്കാട് സ്വദേശി സജിത്ത് എന്നിവരെയാണ് കൊടകര പൊലീസ് ഇന്സ്പെക്ടര് ബേസില് തോമസ്, എസ്.ഐ. ജെ. ജെയ്സന് എന്നിവര് ചേര്ന്ന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ ഒന്നിന് കാരൂരിലെ പാറമ്മേക്കാട്ടില് ബിനു എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതികള് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രിമിനല് കേസുകളില് ഉള്പ്പെട്ടിട്ടുള്ളവരാണ് പ്രതികള്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

