വൃക്ക രോഗിയായ ഓട്ടോ ഡ്രൈവർ ചികിത്സാസഹായം തേടുന്നു
text_fieldsശ്രീനിവാസൻ
പഴഞ്ഞി: വൃക്ക രോഗിയായ ഓട്ടോ ഡ്രൈവർ ചികിത്സാസഹായം തേടുന്നു. പഴഞ്ഞി ജറുശലേം പട്ടിത്തടം റോഡില്‍ ചോഴികുന്നത്ത് ശ്രീനിവാസനാണ് രോഗം മൂലം കഷ്ടപ്പെടുന്നത്.
ചികിത്സ ചെലവിനായി പണം കണ്ടെത്താന്‍ ഓട്ടോ വിറ്റു. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് ശ്രീനിവാസെൻറ ചികിത്സാചെലവ് താങ്ങാന്‍ കഴിയുന്നില്ല.
സമീപ വീടുകളില്‍ വീട്ടുജോലിക്ക് പോകുന്ന ഭാര്യയാണ് കുടുംബം പുലര്‍ത്തുന്നത്. ശ്രീനിവാസെൻറ ചികിത്സക്കായി പഞ്ചായത്തംഗം മോളി തമ്പി ചെയര്‍പേഴ്സനും കെ.കെ. സുരേഷ് കണ്‍വീനറുമായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചു. പഴഞ്ഞി കാനറാ ബാങ്കില്‍ 0717101061818 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി. ഐ.എഫ്.എസ് കോഡ് CNRB0000717. ഫോണ്‍ - 7736607340.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

