ബൈത്തുറഹ്മ: തൃശൂരിൽ 71ാം വീടിെൻറ താക്കോൽ കൈമാറി
text_fieldsബൈത്തുറഹ്മ 71ാമത് വീടിെൻറ താക്കോൽ ദാനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
പാടൂർ: ജില്ലയിലെ 71ാമത്തെ ബൈത്തുറഹ്മ ഭവനത്തിെൻറ താക്കോൽ കൈമാറി. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ പാടൂർ സ്വദേശിനി രായംമരക്കാർ വീട്ടിൽ നഫീസക്കാണ് വീട് നൽകിയത്.
വെങ്കിടങ്ങ് പഞ്ചായത്തിലെ രണ്ടാമത്തെ വീടാണിത്. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി. ദിബ്ബ കെ.എം.സി.സിയും വെങ്കിടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും ശിഹാബ് തങ്ങൾ റിലീഫ് സെല്ലും ചേർന്നാണ് കാരുണ്യ ഭവനം നിർമിച്ചു നൽകിയത്.
ഇടിയഞ്ചിറ ബൈത്തുറഹ്മ പരിസരത്ത് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ എ.എസ്.എം. അസ്ഗർ അലി തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശിഹാബ് തങ്ങൾ സ്വാഗതവും റിലീഫ് സെൽ കൺവീനർ പി.എം. മുഹ്സിൻ നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ്, വൈസ് പ്രസിഡൻറ് കെ.എ. ഹാറൂൺ റഷീദ്, ജില്ല പഞ്ചായത്തംഗം അഡ്വ. മുഹമ്മദ് ഗസാലി, ദിബ്ബ കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞുമുഹമ്മദാജി എടച്ചേരി, സമസ്ത കോഴിക്കോട് ജില്ല പ്രവാസി സെൽ വൈസ് പ്രസിഡൻറ് ഇസ്മാഈൽ ഹാജി എടച്ചേരി, ദിബ്ബ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ എം.കെ. ഫൈസി അച്ചൂർ, വൈസ് പ്രസിഡൻറുമാരായ ദിബ്ബ റഊഫ് ഹാജി കോടമുക്ക്, ഇസ്മാഈൽ വെട്ടം, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എ. അമീർ, മണലൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ്, വെങ്കിടങ്ങ് പഞ്ചായത്ത് എം.യു.എം.എൽ പ്രസിഡൻറ് ബി.വി.കെ. ഫക്രുദ്ദീൻ തങ്ങൾ, ഗ്രാമപഞ്ചായത്തംഗം അഷ്റഫ് തങ്ങൾ, ഇന്ത്യൻ നാഷനൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറും പാടൂർ മഹല്ല് പ്രസിഡൻറുമായ എൻ.പി. അലിമോൻ, മുസ്ലിം ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് ട്രഷറർ എ.ടി. അബ്ദുല്ല എന്നിവർ സംസാരിച്ചു.

