Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര സർക്കാർ...

കേന്ദ്ര സർക്കാർ വെട്ടിമാറ്റിയ ചരിത്രപാഠങ്ങൾ കേരളത്തിൽ പഠിപ്പിക്കും -മന്ത്രി വി. ശിവൻകുട്ടി

text_fields
bookmark_border
v sivankutty
cancel
camera_alt

പു​ന്ന​യൂ​ർ​ക്കു​ളം ക​ടി​ക്കാ​ട് ഗ​വ. എച്ച്.എസ്.എസിൽ നി​ർ​മി​ച്ച

എ​ൽ.​പി ബ്ലോ​ക്ക് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​ന്ന​യൂ​ർ​ക്കു​ളം: രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ ക്ര​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​ട്ടി​മാ​റ്റി​യ ച​രി​ത്ര​പാ​ഠ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ൽ പ​ഠി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. പു​ന്ന​യൂ​ർ​ക്കു​ളം ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച എ​ൽ.​പി ബ്ലോ​ക്കി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജോ​ജി പോ​ൾ കാ​ഞ്ഞു​ത്ത​റ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വ​ല്ല​ഭ​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റ​ഹീം വീ​ട്ടി​പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​കെ. നി​ഷാ​ർ, ചാ​വ​ക്കാ​ട് ബ്ലോ​ക്ക് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഫാ​ത്തി​മ ലീ​ന​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പ്രേ​മ സി​ദ്ധാ​ർ​ഥ​ൻ, ആ​ല​ത്ത​യി​ൽ മൂ​സ, കെ. ​ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗ്രീ​ഷ്മ ഷ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗം ഇ​ന്ദി​ര പ്ര​ബു​ല​ൻ, പ്രി​ൻ​സി​പ്പ​ൽ പി.​പി. ടെ​സി, എ​ച്ച്.​എം ഇ​ൻ ചാ​ർ​ജ് പ്ര​ശോ​ഭ്, വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentsyllabusKerala News
News Summary - Kerala will teach the lessons of history cut by the central government - Minister V Sivankutty
Next Story