Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി ചോക്ലേറ്റ് നിർമിക്കും

text_fields
bookmark_border
കേരള കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യ   ഉപയോഗിച്ച് കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി ചോക്ലേറ്റ് നിർമിക്കും
cancel
camera_alt

കേരള കാർഷിക സർവകലാശാല ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ എ. ലത ചോക്ലേറ്റ് സാങ്കേതികവിദ്യ കോതമംഗലം അഗ്രികൾച്ചർ പ്രോഡ്യുസർ കമ്പനി അധികൃതർക്ക് കൈമാറുന്നു

മണ്ണുത്തി: കേരള കാർഷിക സർവകലാശാല വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ചോക്ലേറ്റ് നിർമാണ സാങ്കേതികവിദ്യ ഗവേഷണ വിഭാഗം മേധാവി ഡോ. എ.ലതയുടെ നേതൃത്വത്തിൽ കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ സുനിൽ സിറിയക്കിന് കൈമാറി.

കൊക്കോ കർഷകരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ മൂല്യവർധന ഉറപ്പാക്കുന്നതിനും കൊക്കോ അധിഷ്ഠിത സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സാങ്കേതികവിദ്യ കൈമാറ്റം നടത്തിയതെ കൊക്കോ ഗവേഷണ കേന്ദ്രം മേധാവിയും സാങ്കേതികവിദ്യയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ.ജെ.എസ്. മിനിമോൾ പറഞ്ഞു.

പ്രൊഡ്യൂസർ കമ്പനിയിലെ മറ്റ് അംഗങ്ങളും, ഡോ. വന്ദന വേണുഗോപാൽ (അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച്), പി.യു. ഗ്രീഷ്മ (അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ) എന്നിവരും സന്നിഹിതരായിരുന്നു. കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനിക്ക് ചോക്ലേറ്റ് നിർമ്മാണ സാങ്കേതികവിദ്യ കൈമാറിയത് കൊക്കോ മേഖലയിൽ കർഷക അധിഷ്ഠിത മൂല്യവർദ്ധിത സംരംഭങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കും.

സാങ്കേതികവിദ്യ സ്വീകരിക്കുന്നവർ സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ കേരള കാർഷിക സർവകലാശാലയുടെ ഭാഗത്തുനിന്നുള്ള ആവശ്യമായ സാങ്കേതിക പിന്തുണ തുടർന്നും ലഭ്യമാക്കുമെന്ന് കൊക്കോ ഗവേഷണ കേന്ദ്രം മേധാവിയും പ്രൊഫസർ ആൻഡ് ഹെഡുമായ ഡോ.ജെ.എസ്. മിനിമോൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Agricultural University Develops Chocolate Tech
Next Story