ഹൈബ്രിഡ് പച്ചക്കറി വിത്തുകളുമായി കാർഷിക സർവകലാശാല
text_fieldsകാർഷിക സർവകലാശാല പുറത്തിറക്കിയ കുരുവില്ലാത്ത തണ്ണിമത്തൻ ഇനങ്ങൾ
തൃശൂർ: കേരള കാർഷിക സർവകലാശാല പുതിയതായി വികസിപ്പിച്ച കുരുവില്ലാത്ത ഓറഞ്ച് തണ്ണിമത്തൻ വിത്ത് ഉൽപാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും കൈമാറിയതായി സർവകലാശാല അറിയിച്ചു. വെള്ളരി വർഗ്ഗ വിളകളിൽ അത്യപൂർവമായ ‘പരാഗ വന്ധ്യത’ പ്രതിഭാസം ഉപയോഗിച്ച് പീച്ചിങ്ങയിൽ കെ.ആർ.എച്ച്-1 എന്ന ഹൈബ്രിഡ് സർവകലാശാല വികസിപ്പിച്ചു. ഗൈനീഷ്യസ് (പെൺ ചെടികൾ) സാങ്കേതികവിദ്യ ഉപയോഗിച്ച് കക്കരിയിലും പാവലിലും നാല് ഹൈബ്രിഡും പുറത്തിറക്കിയിട്ടുണ്ട്. ‘പ്രജനി’, ‘പ്രഗതി’ എന്നിവയാണ് പാവലിലെ ഹൈബ്രിഡ്.
പോളി ഹൗസ് കൃഷിക്ക് ഉപയുക്തമായ കെ.പി.സി.എച്ച്-1 എന്ന കക്കരിയിലെ ഹൈബ്രിഡ് ഇനം ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ മികച്ച വിളവ് നൽകിയതായി സർവകലാശാല വാർത്തകുറിപ്പിൽ അറിയിച്ചു. ഇതിന്റെ വിത്ത് സ്വകാര്യ കമ്പനികളെക്കാർ കുറഞ്ഞ വിലക്കാണ് സർവകലാശാല രാജ്യത്തെ കർഷകർക്ക് നൽകുന്നത്.
കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗൺ ചെലവ് കുറഞ്ഞ രീതിയിൽ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകൾ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഇവ നിശ്ചിത ശതമാനം ലൈസൻസ് ഫീസ് ഈടാക്കി സ്വകാര്യ മേഖലക്കും പൊതുമേഖലക്കും കൈമാറി വരികയാണ്. ഈ വിത്തുകൾ ‘കെ-സീഡ്’ ബ്രാൻഡിൽ വിപണി സാധ്യതയുള്ളതാണെന്നും സർവകലാശാല അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.