Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകീം: ജില്ലക്ക്​ മികച്ച...

കീം: ജില്ലക്ക്​ മികച്ച വിജയം; ആദ്യ ആയിരത്തിൽ 80 പേർ

text_fields
bookmark_border
കീം: ജില്ലക്ക്​ മികച്ച വിജയം; ആദ്യ ആയിരത്തിൽ   80 പേർ
cancel

തൃശൂർ: കോവിഡ്​ മഹാമാരികാലത്ത്​ നടത്തിയ കീം പരീക്ഷയിൽ ജില്ലക്ക്​ മികച്ച വിജയം. കേരള എൻജിനീയറിങ്​ ആർക്കിടെക്ച്ചർ മെഡിക്കൽ എക്‌സാം പരീക്ഷഫലത്തിൽ ആദ്യ 1000ത്തിൽ ജില്ലയിൽ നിന്നും 80 കുട്ടികൾ സ്​ഥാനംപിടിച്ചു​. ആദ്യ ആയിരത്തിൽ ഇടം പടിച്ചതിൽ സംസ്​ഥാനതലത്തിൽ അഞ്ചാം സ്​ഥാനമാണ്​ ജില്ലക്കുള്ളത്​.

എറണാകുളം (175), മലപ്പുറം (126), കോഴിക്കോട്​ (121), കോട്ടയം (84) ജില്ലകളാണ്​ മുമ്പിലുള്ളത്​. പരീക്ഷ എഴുതിയ 11,800 വിദ്യാർഥികളിൽ 5335 പേർ റാങ്ക്​ പട്ടികയിൽ ഉൾപ്പെട്ടു. സംസ്​ഥാനത്ത്​ മൂന്നാം സ്​ഥാനമാണ്​ ജില്ലക്കുള്ളത്​. തിരുവനന്തപുരം (6479), മലപ്പുറം (5812) ജില്ലകളാണ്​ മ​ുന്നിലുള്ളത്​.

ജില്ലയിൽ 40 പരീക്ഷാസെൻററുകളാണ്​ ഉണ്ടായിരുന്നത്​. 60 കുട്ടികൾ ക്വാറൻറീനിലാണ്​ പരീക്ഷ എഴുതിയിരുന്നത്​. സാധാരണ കുട്ടികളിൽ നിന്നും അകലം പാലിച്ചുകൊണ്ട്​ പ്രത്യേക ക്ലാസ്​ മുറികളിലാണ്​ ഇവരെ പരീക്ഷ എഴുതിപ്പിച്ചത്​. ഒരു ഹാളിൽ 20 പേർ എന്ന നിലയിൽ 40 സെൻററുകളിൽ 680ലധികം ക്ലാസ് മുറികൾ ഇതിനായി അണുമുക്​തമാക്കിയിരുന്നു.

ഫയർഫോഴ്‌സ്, ഗതാഗതം, പൊലീസ്, പഞ്ചായത്ത്, ആരോഗ്യം എന്നീ വകുപ്പുകളെ ഏകീകരിപ്പിച്ചു കൊണ്ടാണ്​ പരീക്ഷ മികച്ച നിലയിൽ നടത്താനായത്​. ജില്ലയിൽ പരീക്ഷ എഴുതിയ ഏതാനും പേരിൽ നിരീക്ഷണത്തിൽ പോയെങ്കിലും പോസിറ്റിവ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിരുന്നില്ല.

മാതൃസഹോദരിയുടെ വിയോഗവേദനയിലേക്ക്​ അക്ഷയി​െൻറ റാങ്ക്​ നേട്ടം

തൃശൂർ: ആർത്തലക്കുന്ന ദുഃഖസാഗരമായിരുന്നു അപ്പോൾ അവ​െൻറ മനസ്സ്​​. വല്ല്യമ്മയുടെ നിശ്ചലമായ ശരീരത്തിന്​ അരികിൽ കണ്ണീരിൽ കുതിർന്നുനിൽക്കു​േമ്പാഴാണ്​ കേരള എൻജിനിയറിങ്​ ആർക്കിടെക്ചർ മെഡിക്കൽ (കീം) പരീക്ഷയിൽ റാങ്ക്​ ലഭിച്ച വിവരം കൂട്ടുകാരൻ ഫോണിൽ അറിയിക്കുന്നത്​.

തൃശൂർ ചൊവ്വന്നൂർ പാണ്ടിയാട്ട്​ വീട്ടിൽ മുരളീധര​െൻറ മകൻ അക്ഷയ്​ മുരളീധര​െൻറ മാതൃസ​േഹാദരി ഉഷാകുമാരി (53) വ്യാഴാഴ്​ച രാവിലെയാണ്​ മരിച്ചത്​. അമ്മയുമൊത്ത്​ അങ്ങോട്ട്​ വന്നപ്പോഴാണ്​ റാങ്ക്​ വിവരം അറിയുന്നത്​. സംസ്​ഥാനത്ത്​​ ഫാർമസിയിൽ ഒന്നാം റാങ്കും എൻജിനിയറിങ്ങിൽ എട്ടും തൃശൂർ ജില്ലയിലെ ഒന്നാം സ്​ഥാനവും നേടിയ മിടുക്കൻ വല്ലാത്ത ഒരു മാനസികാവസ്​ഥയിലായിരുന്നു അപ്പോൾ. കർമങ്ങൾ എല്ലാം കഴിഞ്ഞ്​ ഉച്ചക്കുശേഷം വിളിച്ച​േപ്പാഴും ഇടക്കിടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

െഎ.​െഎ.ടിയിൽ കമ്പ്യൂട്ടർ എൻജിനിയറിങ്​ അല്ലെങ്കിൽ ഇലക്​ട്രിക്കൽ എൻജിനിയറിങ്ങിൽ പഠനമാണ്​ അക്ഷയി​െൻറ സ്വപ്​നം​. അഖിലേന്ത്യ എന്‍ട്രന്‍സും സ്വകാര്യ സർവകലാശാലകളിലെ എന്‍ട്രന്‍സ് പരീക്ഷകളും എഴുതിയിട്ടുണ്ട്. സെപ്​റ്റംബർ 27ന് നടക്കുന്ന ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷ ഒരുക്കത്തിലാണ് അക്ഷയ്. മികച്ച മാർക്ക്​ പ്രതീക്ഷിച്ചെങ്കിലും റാങ്ക്​ ലഭിക്കുമെന്ന്​ കരുതിയിരുന്നില്ലെന്ന്​ ഇൗ മിടുക്കൻ 'മാധ്യമ'ത്തോട്​ പറഞ്ഞു.

തികഞ്ഞ ആസൂത്രണത്തോടെയാണ്​ അക്ഷയി​െൻറ കുടുംബം വർഷങ്ങൾക്ക്​ മുമ്പ്​ യു.എ.ഇയിൽനിന്ന്​ നാട്ടിൽ എത്തുന്നത്​. സ്വകാര്യ കമ്പനിയിൽ പർച്ചേസ്​ മാനേജറായിരുന്ന മുരളീധരൻ കുടുംബസമേതം ദുബൈയിൽ ആയിരുന്നു.

മക​െൻറ പഠനത്തിനായി തൃശൂർ വിയ്യൂർ ശിവക്ഷേത്രത്തിന്​ സമീപം കുടുംബത്തെ പാർപ്പിച്ച്​ മുരളീധരൻ ഇന്തോനേഷ്യയിയിലേക്ക്​ പോയി. ജക്കാർത്തയിൽ ഹൈവാ കമ്പനിയില്‍ പര്‍ച്ചേസ് മാനേജരാണ് ഇപ്പോൾ. ദുബൈ ഗൾഫ്​ ഇന്ത്യൻ സ്​കൂളിലെ അധ്യാപിക ജോലി ഒഴിവാക്കി മക​െൻറ പഠനത്തിനായി മാതാവ്​ ഷീജ മുരളീധരൻ ഒപ്പം കൂടി.​

തൃശൂർ ദേവമാത സ്​കൂളിൽനിന്ന്​ 97.8 ശതമാനം മാർക്കോടെ പ്ലസ്​ടു വിജയം.പരിശീലനം ഒന്നുമില്ലാതെ ആ വർഷം എൻട്രൻസ്​ എഴുതി. തുടർന്ന്​ പാലാ ബ്രില്ല്യൻസിൽ പരിശീലനത്തിലൂടെ രണ്ടാം തവണ മികവുറ്റ വിജയം. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിനാലാണ് ഫാര്‍മസിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ലഭിച്ചത്.

സമയബന്ധിതമായി പഠിക്കുന്നതിനപ്പുറം പഠനത്തി​െൻറ ഗുണനിലവാരം മികച്ചതാക്കിയാൽ​ വിജയം ഉറപ്പെന്ന​ അനുഭവം അക്ഷയ്​ പങ്കുവെക്കുന്നു​. മാതാവും സഹോദരി തൃശൂര്‍ ചിന്മയ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവിനന്ദയും നൽകിയ പിന്തുണയാണ് മികച്ച വിജയത്തിന്​ കാരണമെന്ന്​ അക്ഷയ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keamentrance exam
News Summary - Keam: Great success for the district; 80 in the first thousand
Next Story