കോട്ടപ്പുറം കായലിൽ ഇനി കയാക്കിങ്ങും
text_fieldsകോട്ടപ്പുറം കായലിൽ നടന്ന കയാക്കിങ് പ്രദർശനം
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി പുതുതായി ആരംഭിച്ച സാഹസിക വിനോദമായ കയാക്കിങ്ങിന്റെ പ്രദർശനവേദിയായി കോട്ടപ്പുറം കായൽ. കായലിലെ കയാക്കിങ് സൗകര്യങ്ങൾ എറണാകുളത്തെ പ്രമുഖ ടൂർ ഓപറേറ്റർമാർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടി. നഗരസഭ കൗൺസിലർ വി.എം. ജോണി ഫ്ലാഗ് ഓഫ് ചെയ്തു.
മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ കെ.എസ്. ഷൈൻ അധ്യക്ഷത വഹിച്ചു.
മുസിരിസ് പൈതൃക പദ്ധതി, ബോണ്ട് സഫാരി, വേദിക് വില്ലേജ് റിസോർട്ട് എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 24 പ്രമുഖ ടൂർ ഓപറേറ്റർമാരാണ് പങ്കെടുത്തത്.
കോട്ടപ്പുറം മാർക്കറ്റ് മുസിരിസ് ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച കയാക്കിങ് കോട്ടപ്പുറം കായലിലൂടെ സഞ്ചരിച്ച് കോട്ട, പൈതൃക മാർക്കറ്റ്, വേദിക് വില്ലേജ് റിസോർട്ട് എന്നിവ സന്ദർശിച്ചാണ് സമാപിച്ചത്.

