കറുപ്പൻചിറ ചെക്ക് ഡാം ചോർന്നൊലിക്കുന്നു
text_fieldsചോർന്നൊലിക്കുന്ന കറുപ്പൻചിറ ചെക്ക് ഡാം
വടക്കാഞ്ചേരി: കറുപ്പൻചിറ ചെക്ക് ഡാം ചോർന്നൊലിക്കുന്നതിൽ നെൽ കർഷകർക്ക് ആശങ്ക. 46 വർഷം മുമ്പ് കൃഷിക്കും കുടിവെള്ള ലഭ്യതക്കുമാണ് കട്ടിലപൂവത്ത് ചെക്ക് ഡാം നിർമിച്ചത്.
കാലപ്പഴക്കത്തിൽ ഡാമിന് ശോച്യാവസ്ഥ സംഭവിച്ചതോടെ പരാതിയെത്തുടർന്ന് മാടക്കത്തറ പഞ്ചായത്ത് 65 ലക്ഷം രൂപ ചെലവിട്ട് പുതിയ ചെക്ക് ഡാം നിർമിച്ചെങ്കിലും പരിപാലനമില്ലാതെ ഡാം വെല്ലുവിളിയായി. അഞ്ച് വർഷം മുമ്പുണ്ടായ പ്രളയത്തിൽ ഉരുൾപൊട്ടി മണ്ണ് കുത്തിയൊലിച്ച് ഡാമിൽ കുമിഞ്ഞു കൂടിയത് നീക്കാനോ സംഭരണശേഷി വർധിപ്പിക്കാനോ നടപടി ഉണ്ടായില്ലെന്ന് പരാതിയുണ്ട്.
സംഭരിക്കുന്ന വെള്ളമെല്ലാം ഷട്ടർ സുരക്ഷിതമല്ലാത്തതിനാൽ പാഴാവുകയാണ്. രൂക്ഷമായ വേനലിൽ കർഷകരും നാട്ടുകാരുമാണ് ചിറ കെട്ടുന്നത്. ഒന്നര ഏക്കർ വിസ്തൃതിയുള്ള ഡാമാണ്. രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ ഏക ആശ്രയമാണിത്. അധികൃതരെ വിവരം അറിയിച്ചെങ്കിലും കരാറുകാരനെ പഴിചാരി തടിയൂരുകയാണെന്നാണ് ആക്ഷേപം. ഡാം സംരക്ഷണത്തിന് സമര മാർഗത്തിലേക്ക് തിരിയുമെന്ന് വാർഡ് മുൻ അംഗവും കർഷകനുമായ സണ്ണി വല്ലപ്പിള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

