Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅ​ധി​കൃ​ത​രു​ടെ...

അ​ധി​കൃ​ത​രു​ടെ ‘ശ​രി​യാ​ക്കാം’ പാ​ഴ്വാ​ക്കാ​യി; ഭീ​തി​യൊ​ഴി​യാ​തെ ക​ണ്ണം​കു​ള​ങ്ങ​ര ആ​ലും​കു​ളം

text_fields
bookmark_border
അ​ധി​കൃ​ത​രു​ടെ ‘ശ​രി​യാ​ക്കാം’ പാ​ഴ്വാ​ക്കാ​യി; ഭീ​തി​യൊ​ഴി​യാ​തെ ക​ണ്ണം​കു​ള​ങ്ങ​ര ആ​ലും​കു​ളം
cancel
camera_alt

സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ണ്ണം​കു​ള​ങ്ങ​ര ആ​ലും​കു​ളം

തൃ​ശൂ​ർ: ക​ണ്ണം​കു​ള​ങ്ങ​ര ഡി​വി​ഷ​നി​ലെ ആ​ലും​കു​ള​ത്ത് അ​പ​ക​ട​ഭീ​ഷ​ണി തു​ട​രു​ന്നു, അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യും. വ​ർ​ഷ​ങ്ങ​ളാ​യി സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​കി​ട​ക്കു​ന്ന കു​ളം ന​വീ​ക​രി​ക്കാ​ത്ത​ത് കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ മൗ​നം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ത​ന്നെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ക​ട​ലാ​സി​ലൊ​തു​ങ്ങി. തൊ​ട്ട​ടു​ത്ത ഇ​രു​നി​ല ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രാ​ണ് കു​ള​ത്തി​ന്റെ ശോ​ച്യാ​വ​സ്ഥ മൂ​ലം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ ക​ഴി​യു​ന്ന​ത്.

കു​ട്ടി​ക​ൾ മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ പു​റ​ത്ത് റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ലി​ല്ലാ​ത്ത കു​ള​ത്തി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​പ​ക​ട​സാ​ധ്യ​ത എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണ് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് കു​ള​ത്തി​ൽ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത സം​ഭ​വം. എ​ന്നി​ട്ടും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പ​ല​ത​വ​ണ​യാ​യി കു​ള​ത്തി​ന​ടു​ത്തു​ള്ള ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ർ ചേ​ർ​ന്ന് വേ​ലി കെ​ട്ടി​യ​യെ​ങ്കി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​തൊ​ക്കെ ത​ക​ർ​ക്കു​ന്ന പ​തി​വാ​ണു​ള്ള​ത്.

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ലെ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ങ്ങ​ളു​ടെ ആ​ശ​ങ്ക നേ​രി​ട്ട് അ​റി​യി​ച്ചി​രു​ന്നു. വി​ഷ​യം ‘ശ​രി​യാ​ക്കാം’ എ​ന്ന പ​തി​വ് പ​ല്ല​വി​യി​ൽ ഒ​തു​ക്കി​യ​ത​ല്ലാ​തെ നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കൗ​ൺ​സി​ല​റെ സ​മീ​പി​ച്ച​പ്പോ​ൾ ന​വീ​ക​ര​ണ​ത്തി​നാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ അ​നു​വ​ദി​ച്ചെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന തു​ക എ​വി​ടെ​പ്പോ​യെ​ന്നോ, ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ന​ട​ന്നി​ല്ലെ​ന്നോ ഉ​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് ഇ​ന്നും ഉ​ത്ത​ര​മി​ല്ല.

കു​ള​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​നോ​ട് ചേ​ർ​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ മ​ങ്ങി ക​ത്തു​ന്ന​തും ആ​വ​ശ്യ​ത്തി​ന് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു. വെ​ളി​ച്ച​മി​ല്ലാ​ത്ത​തും കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ന്ന​തു​മാ​യ കു​ള​ത്തി​ലേ​ക്കു​ള്ള പ​ട​വു​ക​ൾ സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ മ​ദ്യ​പാ​നി​ക​ളു​ടെ​യും ല​ഹ​രി​സം​ഘ​ങ്ങ​ളു​ടെ​യും താ​വ​ള​മാ​ണ്. കു​ള​ത്തി​ന്റെ നി​ല​വി​ലു​ള്ള വ​ശ​ങ്ങ​ളി​ലെ വ​ഴി അ​ട​ച്ച്, മെ​യി​ൻ റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി പു​തി​യ പ്ര​വേ​ശ​ന​ക​വാ​ടം നി​ർ​മി​ക്ക​ണ​മെ​ന്നും, അ​ടി​യ​ന്ത​ര​മാ​യി മ​തി​ൽ കെ​ട്ടി​പ്പൊ​ക്കി സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsAlumkulamThrissur
News Summary - Kannamkulangara Alumkulam
Next Story