കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജ് ഷട്ടർ വീണ്ടും തകരാറിൽ
text_fieldsകണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജ്
മാള: ചാലക്കുടിപ്പുഴയിലെ കണക്കൻകടവ് സ്ലൂയിസ് കം ബ്രിഡ്ജ് ഷട്ടർ വിള്ളലിലൂടെ ഉപ്പുവെള്ളമെത്തുന്നു. ഇതു കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി. നേരത്തേ ഷട്ടർ അറ്റകുറ്റപ്പണികൾ നടത്തി തകരാർ പരിഹരിച്ചിരുന്നു. പിന്നിട് മറ്റു ഷട്ടറുകളിലും ചോർച്ച സംഭവിച്ചു. സ്ലൂയിസ് കം ബ്രിഡ്ജിനപ്പുറം കോഴി തുരുത്തിൽ ഉപ്പുവെള്ള ഭീഷണി നേരിടുന്നതിന് താൽക്കാലിക തടയണ നിർമാണം നടത്തുമെന്നറിയുന്നു. വർഷംതോറും 30 ലക്ഷമാണ് ഇതിന് ചെലവിടുന്നത്. പുത്തൻ വേലിക്കര പഞ്ചായത്ത് എളന്തിക്കര-കോഴി തുരുത്തുമായി ബന്ധിപ്പിച്ചാണ് മണൽ ബണ്ട് നിർമിക്കുക.
ചാലക്കുടിപ്പുഴയും പെരിയാറും സംഗമിക്കുന്ന മാഞ്ഞാലിപ്പുഴക്ക് സമീപമാണ് തടയണ നിർമാണം. പുഴയിലേക്ക് കയറിയ ഉപ്പുവെള്ളം ഒഴിവാക്കാൻ റെഗുലേറ്ററിന്റെ ഷട്ടർ തുറന്ന് വിടേണ്ടതുണ്ട്. ഇങ്ങനെ തുറക്കുന്നതോടെ ഒഴുകിയെത്തുന്ന ജലം കോഴി തുരുത്ത് തോടു വഴി പെരിയാറിലെത്തും ഇങ്ങനെ നിരന്തരം ആവർത്തിക്കണം. ഇതോടെ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കാനാവും. എന്നാൽ, തടയണ നിർമാണം പൂർത്തീകരിച്ചശേഷമാണിത് നടപ്പാക്കാനാവുക.
ഒപ്പം റെഗുലേറ്ററിന്റെ തകരാർ പരിഹരിക്കുകയും വേണം. ഇതിന് പക്ഷേ, നീക്കം തുടങ്ങിയിട്ടില്ലന്നറിയുന്നു. വെള്ളത്തില്‍ ഉപ്പുകലര്‍ന്നതോടെ പാറക്കടവ് മൂഴിക്കുളം വരെയുള്ള പ്രദേശത്തേക്ക് ഉപ്പുവെള്ളം വ്യാപിച്ചിട്ടുണ്ട്. നാല് ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനമാണ് ഇതോടെ നിര്‍ത്തിവെച്ചിരിക്കുന്നത്. കാർഷിക വിളകൾക്ക് വെള്ളം ലഭ്യമല്ലാത്ത അവസ്ഥയിലാണ്. മേഖലയിലെ വെള്ളമില്ലായ്മ നെല്‍കൃഷിയെ ഇല്ലാതാക്കുന്ന അവസ്ഥയിലുമെത്തുമെന്ന് ആശങ്കയുണ്ട്.
കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ ഭാഗത്തെ പുഴയില്‍നിന്നുള്ള നെന്മണിച്ചിറ പദ്ധതിയില്‍ നിന്നാണ് വെള്ളം എത്തിച്ചിരുന്നത്. പുഴയിലേക്ക് ഉപ്പുകയറിയതിനാല്‍ വെള്ളം പമ്പ്ചെയ്യാനാകാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. അന്നമനട പഞ്ചായത്തിലെ കല്ലൂര്‍, പൂവ്വത്തുശ്ശേരി, പാലിശ്ശേരി ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം എത്തിക്കാനായാല്‍ മാത്രമേ കൃഷിക്ക് ആശ്വാസം കണ്ടെത്താനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

