Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരഭി അന്തർദേശീയ...

സുരഭി അന്തർദേശീയ നൃത്തോത്സവത്തിൽ 'കല്യാണസൗഗന്ധികം' കഥകളി

text_fields
bookmark_border
സുരഭി അന്തർദേശീയ നൃത്തോത്സവത്തിൽ കല്യാണസൗഗന്ധികം കഥകളി
cancel
camera_alt

ചെ​റു​തു​രു​ത്തി ക​ഥ​ക​ളി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ഥ​ക​ളി മ​ഹോ​ത്സ​വ​ത്തി​ൽ രു​ക്മാം​ഗ​ദ ച​രി​തം ക​ഥ​ക​ളി അ​ര​ങ്ങേ​റി​യ​പ്പോ​ൾ

ചെ​റു​തു​രു​ത്തി: വി​ജ​യ​വാ​ഡ കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ക്കു​ന്ന 'സു​ര​ഭി' അ​ന്ത​ർ​ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ൽ കേ​ര​ള ക​ലാ​മ​ണ്ഡ​ലം 'ക​ല്യാ​ണ​സൗ​ഗ​ന്ധി​കം' ക​ഥ​ക​ളി അ​വ​ത​രി​പ്പി​ക്കും. ക​ല്യാ​ണ​സൗ​ഗ​ന്ധി​കം ക​ഥ​യി​ൽ ഹ​നു​മാ​നാ​യി വ​ട​ക്ക​ൻ ക​ള​രി വ​കു​പ്പ്​ മേ​ധാ​വി ക​ലാ​മ​ണ്ഡ​ലം സൂ​ര്യ​നാ​രാ​യ​ണ​നും ഭീ​മ​നാ​യി തെ​ക്ക​ൻ ക​ള​രി വ​കു​പ്പ്​ മേ​ധാ​വി ക​ലാ​മ​ണ്ഡ​ലം ര​വി​കു​മാ​റും വേ​ഷ​മി​ടും.

ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ ക​ലാ​മ​ണ്ഡ​ലം വി​നോ​ദും ബാ​ബു ന​മ്പൂ​തി​രി​യും ചെ​ണ്ട ക​ലാ​മ​ണ്ഡ​ലം വേ​ണു​മോ​ഹ​നും മ​ദ്ദ​ളം വ​കു​പ്പു​മേ​ധാ​വി ക​ലാ​മ​ണ്ഡ​ലം എ. ​ഹ​രി​ദാ​സും അ​ര​ങ്ങി​ന് മി​ഴി​വേ​കും. ചു​ട്ടി​യി​ൽ വ​കു​പ്പു​മേ​ധാ​വി ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സും അ​ണി​യ​റ​യി​ൽ അ​രു​ൺ, ര​മേ​ശ്, സോ​ഹ​ൻ എ​ന്നി​വ​രും പ​ങ്കു​ചേ​രും. വി​ജ​യ​വാ​ഡ​യി​ലെ കൊ​നേ​രു ല​ക്ഷ്മി യൂ​നി​വേ​ഴ്സി​റ്റി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കാ​റു​ള്ള 'സു​ര​ഭി' നൃ​ത്തോ​ത്സ​വ​ത്തി​ൽ ലോ​ക​പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KalyanasougandhikamKathakSurabhi International Dance Festival
Next Story