Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​ള​ത്തോ​ട്...

കാ​ള​ത്തോ​ട് ക​ല്യാ​ണ​മ​ണ്ഡ​പം; കോ​ൺ​ട്രാ​ക്‌​ട​ർ​ക്ക് 9.5 ല​ക്ഷം അ​ധി​കം ന​ൽ​കി

text_fields
bookmark_border
കാ​ള​ത്തോ​ട് ക​ല്യാ​ണ​മ​ണ്ഡ​പം; കോ​ൺ​ട്രാ​ക്‌​ട​ർ​ക്ക് 9.5 ല​ക്ഷം അ​ധി​കം ന​ൽ​കി
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കാ​ള​ത്തോ​ട് ക​ല്യാ​ണ​മ​ണ്ഡ​പം നി​ർ​മാ​ണ​ത്തി​ന് കോ​ൺ​ട്രാ​ക്‌​ട​ർ​ക്ക് കേ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ 9.5 ല​ക്ഷം രൂ​പ അ​ധി​കം ന​ൽ​കി​യെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്. പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​ന്റെ അ​ധി​ക ബാ​ധ്യ​ത 12.77 ല​ക്ഷം രൂ​പ​യാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി.

ഡി​വി​ഷ​ൻ 20ലാ​ണ് കാ​ള​ത്തോ​ട് ക​ല്യാ​ണ​മ​ണ്ഡ​പ നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. 2019 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 5,16,50,338 രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യും ഡി​സം​ബ​ർ ര​ണ്ടി​ന് 4,53,30,000 രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ചു. പ്ര​വൃ​ത്തി കാ​ലാ​വ​ധി സാ​ങ്കേ​തി​കാ​നു​മ​തി അം​ഗീ​ക​രി​ച്ച പ്ര​കാ​രം 12 മാ​സ​മാ​ണ്. പി.​ബി. ദി​നേ​ഷി​ന് ക​രാ​ർ ന​ൽ​കി.

കോ​ൺ​ട്രാ​ക്ട​ർ​ക്ക് 2020 ഫെ​ബ്രു​വ​രി 18ന് ​സ്ഥ​ലം കൈ​മാ​റി​യെ​ങ്കി​ലും നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ലു​ണ്ടാ​യ കാ​ല​താ​മ​സ​വും കൊ​റോ​ണ​യും കാ​ര​ണം ക​ല്യാ​ണ​മ​ണ്ഡ​പം നി​ർ​മാ​ണം വൈ​കി. തു​ട​ർ​ന്ന് പി.​ബി. ദി​നേ​ഷ് വ​ർ​ക്ക് എ​ക്‌​സി​ക്യൂ​ഷ​നി​ൽ​നി​ന്ന് ഒ​ഴി​വാ​ഴി.

ജെ.​എം.​ജെ നി​ർ​മാ​ണ ക​മ്പ​നി​യെ കൗ​ൺ​സി​ൽ അം​ഗീ​കാ​ര​ത്തോ​ടെ കാ​ള​ത്തോ​ട് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന്റെ പ്ര​വൃ​ത്തി ഏ​ൽ​പ്പി​ച്ചു. 2021 ന​വം​ബ​ർ ര​ണ്ടി​ന് 18 മാ​സം കാ​ലാ​വ​ധി​യോ​ടെ സ്ഥ​ലം ന​ൽ​കി. ക​രാ​ർ പ്ര​കാ​രം നി​ർ​മാ​ണം 2023 ആ​ഗ​സ്റ്റ് 22ന് ​പൂ​ർ​ത്തീ​ക​രി​ക്ക​ണം. എ​ന്നാ​ൽ, പ്ര​വൃ​ത്തി സ​മ​യ​ത്തി​ന് പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ കാ​ലാ​വ​ധി നീ​ട്ടി. കോ​ൺ​ട്രാ​ക്‌​ട​ർ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്‌​തു. പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ചി​ല ഇ​നം കൂ​ടു​ക​യും ചി​ല ഇ​നം അ​ധി​ക​മാ​യും ചെ​യ്യേ​ണ്ടി​വ​ന്നു.

ഇ​ത് മൂ​ലം പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ആ​വ​ശ്യ​മാ​യി വ​ന്നു. 2023 ഒ​ക്ടോ​ബ​ർ നാ​ലി​ലെ കൗ​ൺ​സി​ൽ തീ​രു​മാ​ന പ്ര​കാ​രം അം​ഗീ​കാ​രം ന​ൽ​കി. ചീ​ഫ് എ​ൻ​ജി​നീ​യ​റു​ടെ സാ​ങ്കേ​തി​ക അ​നു​മ​തി​ക്കു​വേ​ണ്ടി ഫ​യ​ൽ അ​യ​ച്ചു. എ​ന്നാ​ൽ, നാ​ളി​തു​വ​രെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ട് ബി​ല്ല് പ്ര​കാ​രം 2,85,41,416 രൂ​പ കോ​ൺ​ട്രാ​ക്ട‌​ർ​ക്ക് ന​ൽ​കി. ഏ​ക​ദേ​ശം കോ​ൺ​ട്രാ​ക്‌​ട​ർ​ക്ക് 9,53,425 രൂ​പ അ​ധി​കം ന​ൽ​കി​യെ​ന്നാ​ണ് പ​രി​ശോ​ധ​ന​യി​ലെ ക​ണ്ടെ​ത്ത​ൽ.

പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് നി​ര​ക്ക് കോ​ൺ​ട്രാ​ക്ട​ർ​ക്ക് അ​നു​വ​ദി​ച്ചാ​ൽ കോ​ർ​പ​റേ​ഷ​ന് ഏ​ക​ദേ​ശം 12.77 ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യു​ണ്ടാ​വും. എ​ല്ലാ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളും കെ.​എം.​ബി.​ആ​ർ പ്ര​കാ​രം ചെ​യ്തു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ്.

എ​ന്നാ​ൽ, കാ​ള​ത്തോ​ട് ക​ല്യാ​ണ മ​ണ്ഡ​പം പ​ണി​യു​മാ​യി ടൗ​ൺ പ്ലാ​നി​ങ് വി​ഭാ​ഗ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ കെ.​എം.​ബി.​ആ​റി​ന്റെ വി​വി​ധ ച​ട്ട ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentContractThrissur
News Summary - Kalathod Kalyana Mandapam; 9.5 lakhs more given to contractor
Next Story