എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsഅറസ്റ്റിലായ ഷാരൂഖ്, സാലിഹ്
കയ്പമംഗലം: പെരിഞ്ഞനത്ത് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായി. മതിലകം കൂളിമുട്ടം സ്വദേശി പന്തയക്കൽ വീട്ടിൽ ഷാരൂഖ് (24), കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി അടിമപറമ്പിൽ മുഹമ്മദ് സാലിഹ് (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്.
പെരിഞ്ഞനം കാണിവളവിൽ കാറിൽനിന്നാണ് 36 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുമ്പോഴാണ് എക്സൈസ് വലയിൽ പ്രതികൾ വീണത്.
20 വർഷം ശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് അധികൃതർ പറഞ്ഞു. ഇവർക്കെതിെര മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ കെ.എസ്. മന്മഥൻ, ടി.കെ. അബ്ദുൽ നിയാസ്, അഫ്സൽ, ഒ.ബി. ശോബിത്ത്, എ.എസ്. രിഹാസ്, ചിഞ്ചു പോൾ, കെ.എ. തസ്നിം എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.