കയ്പമംഗലത്ത് സി.പി.ഐയിൽ പൊട്ടിത്തെറി; രണ്ട് നേതാക്കൾ സി.പി.എമ്മിൽ
text_fieldsകയ്പമംഗലം: പ്രദേശത്ത് സി.പി.ഐയിൽ പൊട്ടിത്തെറി. രണ്ട് നേതാക്കൾ രാജിവെച്ച് സി.പി.എമ്മിൽ ചേർന്നു. സി.പി.ഐ കയ്പമംഗലം മുൻ ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ വി.ആർ. ഷൈൻ, മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും മുൻ എ.ഐ.വൈ.എഫ് ജില്ല വൈസ് പ്രസിഡൻറുമായ പി.ആർ. കണ്ണൻ എന്നിവരാണ് സി.പി.എമ്മിൽ ചേർന്നത്.
പത്ത് വർഷത്തോളം സി.പി.ഐയുടെ കയ്പമംഗലം ലോക്കൽ സെക്രട്ടറിയായിരുന്നു ഷൈൻ. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളെ തുടർന്ന് രണ്ടുമാസം മുമ്പ് വി.ആർ. ഷൈനെ തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ശനിയാഴ്ച സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ വെച്ച് ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീൻ എന്നിവർ ഇരുവരെയും മാലയിട്ട് സ്വീകരിച്ചു.
നാട്ടിക ഏരിയ കമ്മിറ്റി സെക്രട്ടറി എം.എ. ഹാരിസ് ബാബു, ജില്ല കമ്മിറ്റി അംഗം പി.എം. അഹമ്മദ്, കയ്പമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.വി. സുരേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

