Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightവധശ്രമക്കേസിൽ...

വധശ്രമക്കേസിൽ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
വധശ്രമക്കേസിൽ മൂന്നുപേർ അറസ്​റ്റിൽ
cancel

ക​യ്പ​മം​ഗ​ലം: യു​വാ​വി​നെ ക​രി​ങ്ക​ല്ലു കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്​​റ്റി​ൽ. പെ​രി​ഞ്ഞ​നം കോ​വി​ല​കം നാ​യ​രു​കു​ള​ത്ത് അ​മ​ൽ​ജി​ത്ത് (24), തൃ​പ്പേ​ക്കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ടി​പ​റ​മ്പി​ൽ അ​രു​ൺ (30), കോ​വി​ല​കം തോ​ട്ടു​ങ്ങ​ൽ സു​ജി​ത്ത് (26) എ​ന്നി​വ​രെ​യാ​ണ് ക​യ്പ​മം​ഗ​ലം എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്തും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഈ ​മാ​സം ഒ​ന്നി​ന് വൈ​കീ​ട്ട് പെ​രി​ഞ്ഞ​നം വി​നാ​യ​ക റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കാ​ര​യി​ൽ അ​ജി​ത്ത്കു​മാ​റി​െൻറ മ​ക​ൻ ദ്രാ​വി​ഡി​നെ ബൈ​ക്കി​ൽ വ​ന്ന മൂ​വ​ർ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പു​ണ്ടാ​യ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​രാ​ഗ്യം തീ​ർ​ക്കാ​ൻ ക​രി​ങ്ക​ല്ല് കൊ​ണ്ട് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് അ​ടു​ത്തു​ള്ള തെ​ങ്ങി​ൻ ത​ട​ത്തി​ലി​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ അ​ഡീ​ഷ​ന​ൽ എ​സ്.​ഐ ജി​ഷി​ൽ, എ.​എ​സ്.​ഐ​മാ​രാ​യ തോ​മ​സ് പ​റോ​ക്കാ​ര​ൻ, പി.​ആ​ർ. സു​രേ​ന്ദ്ര​ൻ, സി.​പി.​ഒ​മാ​രാ​യ സി​നോ​ജ്, ജോ​ജോ ത​റ​യ​പു​റ​ത്ത്, അ​നൂ​പ്, രാ​ജേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmurder attempt
News Summary - Three arrested in murder attempt case
Next Story