കയ്പമംഗലത്ത് വീട് കത്തിനശിച്ചു
text_fieldsകയ്പമംഗലത്ത് കത്തിനശിച്ച വീട്
കയ്പമംഗലം: മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു. കയ്പമംഗലം വെസ്റ്റ് ഡോക്ടർപടിക്ക് പടിഞ്ഞാറ് പോണത്ത് വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. വീട് പൂർണമായും ചാമ്പലായ നിലയിലാണ്. അയൽവാസികളും നാട്ടുകാരും ചേർന്നാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്.
അപകടസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടികയിൽനിന്ന് ഫയർഫോഴ്സും എത്തിയിരുന്നു. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

