Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightനായ് കുറുകെ ചാടി;...

നായ് കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
stray dog
cancel

കയ്പമംഗലം: തെരുവുനായ് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. പെരിഞ്ഞനം സ്വദേശി പൂവാംപറമ്പിൽ റഷീദിനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച ഒന്നോടെയായിരുന്നു അപകടം.

എടമുട്ടത്തെ ഹോട്ടലിൽ ജീവനക്കാരനായ റഷീദ് ജോലി കഴിഞ്ഞ് ബൈക്കിൽ പോകവെ മൂന്നുപീടിക പെട്രോൾ പമ്പിന് സമീപം തെരുവുനായ് ബൈക്കിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് റോഡിൽ തെറിച്ചുവീഴുകയായിരുന്നെന്ന് റഷീദ് പറഞ്ഞു. കൈക്കും കാലിനും പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogBike passenger injured
News Summary - The dog jumped across-Bike overturned passenger injured
Next Story