Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightവോട്ട് വഴികളിൽ ശോഭ...

വോട്ട് വഴികളിൽ ശോഭ സുബിനോടൊപ്പം പ്രിയതമയും

text_fields
bookmark_border
shobha subin wife campaigning
cancel
camera_alt

പ്ര​ചാ​ര​ണ​ത്തി​നി​ടെ ഭാ​ര്യ രേ​ഷ്മ​യോ​ടോ​പ്പം വോ​ട്ടു​തേ​ടി നീ​ങ്ങു​ന്ന യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ശോ​ഭ സു​ബി​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: വോ​ട്ടു​വ​ഴി​ക​ളി​ൽ ശോ​ഭ സു​ബി​നോ​ടൊ​പ്പം പ്രി​യ​ത​മ​യും. പൊ​രി​വെ​യി​ലി​നെ അ​വ​ഗ​ണി​ച്ചാ​ണ് ഭാ​ര്യ രേ​ഷ്മ ഭ​ർ​ത്താ​വി​ന് വോ​ട്ടു​തേ​ടി ഗ്രാ​മ​വീ​ഥി​ക​ളി​ലൂ​ടെ നീ​ങ്ങി​യ​ത്.

പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തി​െൻറ ഉ​ൾ​ഭാ​ഗ​ങ്ങ​ളി​ലാ​യാ​യി​രു​ന്നു യു​വ ദ​മ്പ​തി​ക​ൾ വോ​ട്ട് തേ​ടി​യ​ത്. സ്​​കൂ​ട്ട​റു​മാ​യി രേ​ഷ്മ എ​ത്തി​യ​തോ​ടെ ഭാ​ര്യ​യു​ടെ പി​ന്നി​ലി​രു​ന്നാ​യി തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​െൻറ വോ​ട്ട് യാ​ത്ര. കൊ​റ്റാം​കു​ളം പ​ടി​ഞ്ഞാ​റ് പ​രി​സ​ര​ത്താ​യി​രു​ന്നു രേ​ഷ്മ വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്താ​നു​ണ്ടാ​യി​രു​ന്ന​ത്.

പ​ഠ​ന​കാ​ല​ത്ത് കെ.​എ​സ്.​യു​വി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​തും പ്ര​ണ​യി​ച്ച​തും ഒ​ന്നാ​യ​തും. അ​തു​കൊ​ണ്ടു​ത​ന്നെ ശോ​ഭ​യു​ടെ പൊ​തു​പ്ര​വ​ർ​ത്ത​ന ജീ​വി​ത​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ ഭാ​ര്യ​ക്കും ഇ​ഷ്​​ട​മാ​ണ്. രാ​വി​ലെ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന ഭ​ർ​ത്താ​വി​ന് പി​റ​കെ വീ​ട്ടി​ൽ ഒ​രു കു​ടും​ബി​നി ചെ​യ്യേ​ണ്ട പ​ണി​ക​ളെ​ല്ലാം ചെ​യ്തു​തീ​ർ​ത്ത് കു​റ​ച്ച് ക​ഴി​ഞ്ഞാ​യി​രി​ക്കും രേ​ഷ്മ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ ചേ​രു​ക.

അ​ഭി​ഭാ​ഷ​ക​യാ​യ അ​വ​ർ ഉ​ച്ച​യോ​ടെ തി​രി​ച്ചു​പോ​കും. ഏ​താ​ണ്ട് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും അ​വ​ർ പ്ര​ചാ​ര​ണ​ത്തി​ൽ അ​ണി​ചേ​രാ​റു​ണ്ട്. ക​യ്​​പ​മം​ഗ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ശോ​ഭ സു​ബി​െൻറ പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്തു​ത​ല ഗ്രാ​മാ​ന്ത​ര പ​ര്യ​ട​നം സു​ജി​ത്ത് ബീ​ച്ചി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ബി. താ​ജു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വാ​സ്കോ, സ​മി​തി ബീ​ച്ച്, താ​ടി വ​ള​വ്, അ​ഞ്ച​മ്പ​ലം പ​രി​സ​രം, ഓ​ണ​പ്പ​റ​മ്പ്, പ​ഞ്ചാ​ര വ​ള​വ്, കൊ​റ്റം​കു​ളം, കാ​ര​യി​ൽ ബേ​ക്ക​റി പ​രി​സ​രം, ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി പ​രി​സ​രം, ച​ക്ക​ര​പ്പാ​ടം സെൻറ​ർ, പൊ​ന്മാ​നി​കു​ടം റേ​ഷ​ൻ​ക​ട പ​രി​സ​രം, കു​റ്റി​ല​ക്ക​ട​വ് പ​രി​സ​രം, മൂ​ന്നു​പീ​ടി​ക തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി.

കാ​ര​യി​ൽ ബേ​ക്ക​റി യൂ​നി​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ സ്ഥാ​നാ​ർ​ഥി​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaipamangalamassembly election 2021sobha subin
News Summary - sobha subin's wife with him for campaigning
Next Story