Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാപാര സ്ഥാപനങ്ങളിലെ...

വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച: ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
വ്യാപാര സ്ഥാപനങ്ങളിലെ കവർച്ച: ഒരാൾകൂടി പിടിയിൽ
cancel
camera_alt

രാ​ഹു​ൽ

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ​ക്കൂ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഴീ​ക്കോ​ട് സ്വ​ദേ​ശി ചെ​ന്ന​റ വീ​ട്ടി​ൽ രാ​ഹു​ലി​നെ​യാ​ണ് (21) ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ പ​ടാ​ക്കു​ളം സ്വ​ദേ​ശി അ​നു​ഷ് ച​ന്ദ്ര​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ​യും ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​തി​ല​കം തൃ​പ്പേ​ക്കു​ള​ത്ത് പ​ല​ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് 3400 രൂ​പ​യും മ​സാ​ല​പ്പൊ​ടി​ക​ളും മോ​ഷ്‍ടി​ച്ച കേ​സി​ലും എ​ട​ത്തി​രു​ത്തി ചൂ​ലൂ​രി​ൽ റി​യ​ൽ മാ​ർ​ട്ട് എ​ന്ന സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ഉ​ൾ​പ്പെ​ടെ 18,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലു​മാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 20നാ​ണ് ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, എ​സ്.​ഐ​മാ​രാ​യ സൂ​ര​ജ്, ബി​ജു, സീ​നി​യ​ർ സി.​പി.​ഒ സു​നി​ൽ കു​മാ​ർ, സി.​പി.​ഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyKaipamangalamArrest
News Summary - Robbery-Arrest-Kaipamangalam
Next Story