Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനധികൃതമായി പണം പലിശക്ക് കൊടുത്തയാൾ അറസ്​റ്റിൽ

text_fields
bookmark_border
അനധികൃതമായി പണം പലിശക്ക് കൊടുത്തയാൾ അറസ്​റ്റിൽ
cancel

കയ്പമംഗലം: അനധികൃതമായി പണം പലിശക്ക് കൊടുത്തയാളെ കയ്പമംഗലം പൊലീസ് അറസ്​റ്റ്​ ചെയ്തു. എടത്തിരുത്തി ചൂലൂർ സ്വദേശി തണ്ടയാംപറമ്പിൽ ബിജുവിനെയാണ് എസ്.ഐ കെ.എസ്. സുബിന്ദും സംഘവും അറസ്​റ്റ്​ ചെയ്തത്.

ഇയാൾ വീട്ടിൽവെച്ച് ചെക്കും പ്രോമിസറി നോട്ടും മുദ്രപത്രങ്ങളും ഈടായി വാങ്ങി അമിത പലിശക്ക് പണം നൽകിവരുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചെക്കുകളും മുദ്രപത്രങ്ങളും മറ്റു രേഖകളും പൊലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. എസ്.ഐമാരായ ജിഷിൽ, പാട്രിക്, സീനിയർ സി.പി.ഒ നജീബ് ബാവ, അനൂപ്, രാഹുൽ രാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for illegally lending money
Next Story