Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപൊലീസിനെ ആക്രമിച്ചയാൾ...

പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ

text_fields
bookmark_border
പൊലീസിനെ ആക്രമിച്ചയാൾ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ ഷാബിത്ത്

തൃശ്ശൂർ: ചാമക്കാലയിൽ പൊലീസിനെ ആക്രമിച്ചയാൾ അറസ്റ്റിൽ. കയ്പമംഗലം ബോർഡ് സ്വദേശി പള്ളിപറമ്പിൽ ഷാബിത്തിനെയാണ് കയ്പമംഗലം എസ്.ഐ പി. സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഏഴരയോടെ ചാമക്കാല ബീച്ച് റോഡിലായിരുന്നു സംഭവം.

പൊതുസ്ഥലത്തിരുന്ന് ഷാബിത്ത് മദ്യപിക്കുന്നത് പട്രോളിംഗിനിടെ ശ്രദ്ധയിൽപ്പെട്ട എസ്.ഐ സുജിത്തും, സി.പി.ഒ വഹാബും ജീപ്പിൽ നിന്നിറങ്ങി ചോദ്യം ചെയ്യുന്നതിനിടെ ഷാബിത്ത് എസ്.ഐയെ ചവിട്ടുകയും, വഹാബിനെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് എസ്.ഐ പ്രതിയെ കീഴ്​പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. പ്രതിക്കെതിരെ പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഷാബിത്തിനെതിരെ മതിലകം, വലപ്പാട് സ്റ്റേഷനുകളിൽ അടിപിടി കേസുകൾ നിലവിലുണ്ട്.

Show Full Article
TAGS:Police Assaulted arrested Kaipamangalam 
News Summary - Man arrested for assaulting police
Next Story