Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപ​രീ​ക്ഷ...

പ​രീ​ക്ഷ ഹാ​ളി​ൽ​നി​ന്ന് വിവാഹവേദിയിലേ​ക്ക്; ഫൗസിയക്ക് ടെൻഷൻ ഫ്രീ പരീക്ഷ

text_fields
bookmark_border
fousiya
cancel
camera_alt

ഫൗ​സി​യ അ​സ്മാ​ബി കോ​ള​ജി​ലെ പ​രീ​ക്ഷ

ഹാ​ളി​ൽ

ക​യ്പ​മം​ഗ​ലം: ക​ല്യാ​ണ​ദി​വ​സം പ​രീ​ക്ഷ​യും വ​ന്ന​തോ​ടെ മ​ണ​വാ​ട്ടി​യാ​യി ച​മ​യി​ച്ചൊ​രു​ക്കി ക​ല്യാ​ണ​പ്പെ​ണ്ണി​നെ വീ​ട്ടു​കാ​ര്‍ നേ​രെ യാ​ത്ര​യ​യ​ച്ച​ത് പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക്. ക​യ്പ​മം​ഗ​ലം ച​ളി​ങ്ങാ​ട് സ്വ​ദേ​ശി പു​ഴ​ങ്ക​ര​യി​ല്ല​ത്ത് ഷാ​ന​വാ​സ്-​ലൈ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫൗ​സി​യ​യാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും മേ​ക്ക​പ്പു​മൊ​ക്കെ​യാ​യി ന​വ വ​ധു​വി​ന്റെ വേ​ഷ​ത്തി​ൽ പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ർ അ​സ്മാ​ബി കോ​ള​ജി​ലെ പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്.

ഹാ​ളി​ല്‍ ഒ​മ്പ​ത​ര​യോ​ടെ ഫൗ​സി​യ എ​ത്തി​യ​പ്പോ​ള്‍ ആ​ശം​സ​ക​ളു​മാ​യി സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രു​മെ​ത്തി. പ​രീ​ക്ഷ ന​ന്നാ​യി​യെ​ഴു​തി​യ സ​ന്തോ​ഷ​ത്തോ​ടെ 11.30ന് ​കാ​റി​ൽ നേ​രേ വി​വാ​ഹ വേ​ദി​യി​ലേ​ക്ക്.

12ന് ​വി​വാ​ഹ വേ​ദി​യി​ൽ ടെ​ൻ​ഷ​ൻ ഒ​ട്ടു​മി​ല്ലാ​തെ ഫൗ​സി​യ​യെ​ത്തി​യ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ​ക്കും ആ​ശ്വാ​സം. അ​സ്മാ​ബി കോ​ള​ജി​ലെ ബി.​കോം നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​നി​യാ​യ ഫൗ​സി​യ​യു​ടേ​യും ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ നെ​ബി​ലി​ന്റെ​യും വി​വാ​ഹം ആ​റ് മാ​സം മു​മ്പാ​ണ് നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​ത്.

പ​രീ​ക്ഷ തീ​യ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല മാ​റ്റം വ​രു​ത്തി​യ​പ്പോ​ഴാ​ണ് വി​വാ​ഹ​വും പ​രീ​ക്ഷ​യും ഒ​രു ദി​വ​സം ത​ന്നെ​യാ​യ​ത്. ഏ​പ്രി​ലി​ൽ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ ഒ​രാ​ഴ്ച മു​മ്പാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​ന്നാ​ൽ, പ​രീ​ക്ഷ​യൊ​ഴി​വാ​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ളെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fousiyawedding dayexam
News Summary - From the exam hall to the wedding venue-tension-free exam for fousiya
Next Story