Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightബ​സ് ജീ​വ​ന​ക്കാ​രെ...

ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

ബ​സ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ

അ​റ​സ്റ്റി​ലാ​യ​വ​ർ

ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ള​ത്ത് കാ​റി​ലെ​ത്തി​യ സം​ഘം സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ല് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. മ​തി​ല​കം സ്വ​ദേ​ശി ത​ണ്ടാം​കു​ള​ത്ത് അ​ൽ​ത്താ​ഫ് (21), കൂ​രി​ക്കു​ഴി പ​തി​നെ​ട്ടു​മു​റി സ്വ​ദേ​ശി കാ​വു​ങ്ങ​ൽ വീ​ട്ടി​ൽ അ​ക്ഷ​യ് (19), മ​തി​ല​കം സ്വ​ദേ​ശി പാ​ണ്ടാ​പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​നാ​ൻ (21), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ​യാ​ണ് ക​യ്‌​പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് എ​റ​ണാ​കു​ളം - ഗു​രു​വാ​യൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കൃ​ഷ്‌​ണ ബ​സി​ലെ ഡ്രൈ​വ​ർ ഗി​രീ​ഷ്, ക​ണ്ട​ക്ട​ർ ലെ​നി എ​ന്നി​വ​രെ കാ​റി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​ത്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ ബ​സ് ത​ട്ടി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ല് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. കേ​സി​ൽ ര​ണ്ട് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​യ്‌​പ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാ​ജ​ഹാ​ൻ, എ​സ്.​ഐ വി​ൻ​സെ​ന്റ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, ജ്യോ​തി​ഷ്, സി.​പി.​ഒ അ​ന​ന്തു എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur News
News Summary - Four people arrested in the case of beating bus employees
Next Story