Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightചളിങ്ങാട് റോഡിൽ...

ചളിങ്ങാട് റോഡിൽ ദുരിതയാത്ര; റോഡിന്റെ പല ഭാഗങ്ങളും കാന പോലെ ആഴത്തിലുള്ള കുഴികളായി മാറി

text_fields
bookmark_border
ചളിങ്ങാട് റോഡിൽ ദുരിതയാത്ര; റോഡിന്റെ പല ഭാഗങ്ങളും കാന പോലെ ആഴത്തിലുള്ള കുഴികളായി മാറി
cancel
camera_alt

കു​ഴി​ക​ൾ നി​റ​ഞ്ഞ ച​ളി​ങ്ങാ​ട് ഭാ​ഗ​ത്തെ ഈ​സ്റ്റ് ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ്

കയ്പമംഗലം: ചളിങ്ങാട് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ യാത്ര ദുരിതമേറി. പൈപ് ലൈൻ പ്രവൃത്തിക്ക് ശേഷം റോഡ് തകർന്ന നിലയിലാണ്. ഒരു മാസം മുമ്പ് കുടിവെള്ള പൈപ് ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം കുഴിച്ചെടുത്ത് പിന്നീട് മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ, തുടർച്ചയായി പെയ്ത മഴയിൽ മൂടിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുകയും റോഡു ചെളി കുണ്ടായി മാറുകയും ചെയ്തു.

ചളിങ്ങാട് പള്ളിക്ക് മുന്നിലെ ഏകദേശം 250 മീറ്റർ ദൂരത്തിലുള്ള ഭാഗത്താണ് യാത്ര ഏറെ ദുഷ്കരമായിരിക്കുന്നത്. മഴവെള്ളം കെട്ടിനിൽക്കുകയും മണ്ണ് പൂർണമായും ഒഴുകിപ്പോകുകയും ചെയ്തതോടെ റോഡിന്റെ പല ഭാഗങ്ങളും കാന പോലെയുള്ള ആഴത്തിലുള്ള കുഴികളായി മാറിയിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടാനുള്ള സാധ്യതയും വർധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PWD departmentchalingadRoad Potholes
News Summary - Chalingad road suffers; many parts of the road have become deep potholes
Next Story