Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപ​ട്ടി​ക​ജാ​തി...

പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തെ വീ​ടു​ക​യ​റി മ​ർ​ദി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
shijin, shithin
cancel

ക​യ്പ​മം​ഗ​ലം: പ​ട്ടി​ക​ജാ​തി കു​ടും​ബ​ത്തെ വീ​ടു​ക​യ​റി മ​ർ​ദി​ച്ച കേ​സി​ല്‍ സ​ഹാ​ദ​ര​ന്മാ​രാ​യ ര​ണ്ടു​പേ​രെ ക​യ്പ​മം​ഗ​ലം പൊ​ലീ​സ് അ​റ​സ്​​റ്​ ചെ​യ്തു. ക​യ്പ​മം​ഗ​ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി കോ​ളി​നി​വാ​സി​ക​ളാ​യ ത​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ല്‍ ഷി​തി​ന്‍ (അ​പ്പു -28), സ​ഹോ​ദ​ര​ന്‍ ഷി​ജി​ന്‍ (വാ​വാ​ച്ചി -31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജൂ​ണ്‍ 20നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക​ളു​ടെ വീ​ട്ടി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് തു​റ​ന്നു​കി​ട​ന്നി​രു​ന്ന​ത് വാ​ര്‍ഡ് അം​ഗ​ത്തെ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് മ​ര്‍ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​യ​ല്‍വാ​സി​യാ​യ ക​രി​ങ്ങാ​ട്ട് വീ​ട്ടി​ല്‍ സു​രേ​ഷ്, സു​രേ​ഷി​െൻറ മ​ക​ള്‍ ജി​ഷ്ണ എ​ന്നി​വ​ര്‍ക്കാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്.

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ള്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഡി​വൈ.​എ​സ്.​പി യു. ​പ്രേ​മ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brothers arrestedSC familyfamily attacked
News Summary - brothers arrested for attacking scheduled cast family
Next Story