Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKaipamangalamchevron_rightപാതകമാണീ ദേശീയപാത...

പാതകമാണീ ദേശീയപാത ചെയ്യുന്നത്...; നാടിനെ രണ്ടായി പകുത്തൊരു പാത, വികസന കുതിപ്പിൽ വഴിമുട്ടി ജീവിതങ്ങൾ

text_fields
bookmark_border
പാതകമാണീ ദേശീയപാത ചെയ്യുന്നത്...; നാടിനെ രണ്ടായി പകുത്തൊരു പാത, വികസന കുതിപ്പിൽ വഴിമുട്ടി ജീവിതങ്ങൾ
cancel
camera_alt

ക​യ്പ​മം​ഗ​ലം വാ​ട്ട​ർ ടാ​ങ്ക് ജ​ങ്ഷ​നി​ലെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സ​ർ​വി​സ് റോ​ഡ്

കയ്പമംഗലം: യാത്രാസൗകര്യം വർധിക്കുമെന്ന വലിയ പ്രതീക്ഷയോടെയാണ് ദേശീയ പാത 66നെ തീരദേശജനത സ്വാഗതം ചെയ്തതെങ്കിലും ഇന്ന് അവർ സ്വന്തം മണ്ണിൽ അന്യവത്കരിക്കപ്പെടുന്ന അവസ്ഥയിലാണ്. കയ്പമംഗലം, കാളമുറി, വഴിയമ്പലം, ചെന്ത്രാപ്പിന്നി തുടങ്ങിയ ജനനിബിഡമായ പ്രദേശങ്ങളെല്ലാം രണ്ടായി പിളർന്ന പോലെയായി.

പതിറ്റാണ്ടുകളായി പരസ്പരം സഹകരിച്ച് ജീവിച്ചിരുന്ന കുടുംബങ്ങൾക്കിടയിൽ ഇന്ന് ദേശീയപാത ഒരു വലിയ മതിൽക്കെട്ടായി മാറി. റോഡിന്റെ ഇരുവശത്തുമുള്ള നാട്ടുകാർ തമ്മിലെ പരമ്പരാഗതമായ ബന്ധങ്ങൾ പാടെ വിച്ഛേദിക്കപ്പെട്ടു. തൊട്ടപ്പുറത്ത ബന്ധുവീട്ടിലോ പൊതുസ്ഥലത്തോ പോകാൻ പോലും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. ആശുപത്രികളിൽ എത്താൻ കിലോമീറ്ററുകൾ താണ്ടണം.

ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾക്ക് മുന്നിലൂടെ പ്രായഭേദമന്യേയുള്ളവർ റോഡ് മുറിച്ച് കടക്കുന്ന അവസ്ഥ പലയിടങ്ങളിലും സ്ഥിരം കാഴ്ചയായി. 45 മീറ്റർ വീതിയുള്ള ദേശീയപാതയിൽ മൂന്നടിയിൽ സ്ഥാപിച്ച ഡിവൈഡറുകളും മറികടന്ന് വേണം അവർക്ക് ലക്ഷ്യസ്ഥാനത്തെത്താൻ.

ദേ​ശീ​യ​പാ​ത​യി​ൽ കാ​ള​മു​റി ജ​ങ്ഷ​നി​ൽ സ​ർ​വി​സ് റോ​ഡി​ന് സ​മീ​പ​ത്തെ കു​ഴി

അ​ധി​കൃ​ത​രേ, ഞ​ങ്ങ​ൾ​ക്ക് ന​ട​പ്പാ​ത വേ​ണം

ദേ​ശീ​യ​പാ​ത 66 വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രു​ന്ന​തി​ന് മു​മ്പ് ക​യ്പ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​പ്ര​ക്ക​ളം മു​ത​ൽ മൂ​ന്നു​പീ​ടി​ക അ​റ​വു​ശാ​ല വ​രെ ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി നി​ർ​ബാ​ധം പോ​യി​ക്കൊ​ണ്ടി​രു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത വ​ന്ന​തോ​ടെ അ​പ്പു​റ​വും ഇ​പ്പു​റ​വും ദ്വീ​പു​ക​ൾ പോ​ലെ​യാ​യി.

50 മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ട​യി​ലേ​ക്കോ ഓ​ഫി​സി​ലേ​ക്കോ സ്കൂ​ളി​ലേ​ക്കോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ എ​ത്താ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി പോ​കേ​ണ്ട ദു​രി​താ​വ​സ്ഥ​യി​ലാ​ണ് ക​യ്പ​മം​ഗ​ല​ത്തു​കാ​ർ. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പൊ​തു​ജ​ന താ​ൽ​പ​ര്യ​പ്ര​കാ​രം ന​ട​പ്പാ​ത (ഫൂ​ട് ഓ​വ​ർ ബ്രി​ഡ്ജ്) അ​നു​വ​ദി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്ന​ത്. ക​യ്പ​മം​ഗ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​വ​രാ​ണ്.

ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​കു​ന്ന കൊ​പ്ര​ക്ക​ളം, ക​യ്പ​മം​ഗ​ലം ബോ​ർ​ഡ്, 12 ജ​ങ്ഷ​ൻ, പ​ന​മ്പി​ക്കു​ന്ന് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം കു​റ​ക്കാ​ൻ ന​ട​പ്പാ​ത ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കൊ​പ്ര​ക്ക​ളം സെ​ന്റ​റി​ൽ ബു​സ്താ​നു​ൽ അ​റ​ബി​ക് കോ​ള​ജ്, എ​ൽ.​പി സ്കൂ​ൾ, സ്പെ​ഷ​ൽ സ്കൂ​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും തൊ​ട്ട​ടു​ത്ത് ചെ​ന്ത്രാ​പ്പി​ന്നി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നി​ര​വ​ധി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ സ്ഥി​തി ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​വി​ട​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഒ​ന്ന​ര മീ​റ്റ​ർ വീ​തി വ​രു​ന്ന ന​ട​പ്പാ​ത സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​രും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത 66ൽ ​കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പ്പാ​ത സ്ഥാ​പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ൾ​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് പോ​ലും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ നി​ഷേ​ധാ​ത്മ​ക​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്.

ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് ജ​ങ്ഷ​നി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​വി​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സും മ​റ്റു നി​ര​വ​ധി ഓ​ഫി​സു​ക​ളും സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. കി​ഴ​ക്ക് ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും മ​റ്റും വ​രാ​നും തി​രി​ച്ചു​പോ​കാ​നും ദേ​ശീ​യ​പാ​ത വ​ന്ന​തോ​ടെ ക​ഴി​യാ​തെ​യാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ ​ഉ​ട​മ​ക​ൾ സ​മ്മ​തി​ച്ചി​ട്ട് പോ​ലും ഇ​വി​ടെ ന​ട​പ്പാ​ത നി​ർ​മി​ക്കാ​ൻ സാ​ങ്കേ​തി​ക​ത്വ​ത്തി​ന്റെ പേ​രു​പ​റ​ഞ്ഞ് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ്. എ​ക്സി​റ്റും എ​ൻ​ട്രി​യും ഉ​ള്ളി​ട​ത്ത് ന​ട​പ്പാ​ത അ​നു​വ​ദി​ക്കി​ല്ലെ​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ ന്യാ​യം. ഒ​ന്ന​ര മീ​റ്റ​ർ വീ​തി ന​ട​പ്പാ​ത​ക്ക് മ​തി​യാ​കി​ല്ലെ​ന്ന വാ​ദ​വും നി​ര​ത്തു​ന്നു. ദേ​ശീ​യ​പാ​ത 66ന്റെ ​അ​തി​വേ​ഗ യാ​ത്ര​ക്കൊ​പ്പം തീ​ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​യാ​ത്ര​യും സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ​യു​ള്ള നി​ർ​മാ​ണം

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ കാ​ള​മു​റി​ക്കും ക​യ്പ​മം​ഗ​ലം 12 ജ​ങ്ഷ​നു​മി​ട​യി​ൽ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും സ​ർ​വി​സ് റോ​ഡു​ക​ളു​ടെ കാ​ന അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് സ​ർ​വി​സ് റോ​ഡി​ൽ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന ജ​ങ്ഷ​നി​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി പൈ​പ്പി​ൽ​നി​ന്ന് വെ​ള്ള​മൊ​ഴു​കി സ​ർ​വി​സ് റോ​ഡ് താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്.

റോ​ഡി​ന്റെ ദ​യ​നീ​യാ​വ​സ്ഥ മു​ത​ലാ​ക്കി സ്വ​കാ​ര്യ ബ​സു​ക​ൾ കാ​ള​മു​റി സെ​ന്റ​റും ബോ​ർ​ഡ് ബ​സ് സ്റ്റോ​പ്പും ഒ​ഴി​വാ​ക്കി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം ഇ​ക്കാ​ര്യം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും എ​ല്ലാം പ​ഴ​യ​തു​പോ​ലെ തു​ട​രു​ക​യാ​ണ്.

എക്സിറ്റും എൻട്രിയും നടപ്പാക്കിയത് അശാസ്ത്രീയമായി

കയ്പമംഗലം പഞ്ചായത്ത് പ്രദേശത്ത് ദേശീയപാതയുടെ എക്സിറ്റും എൻട്രിയും വളരെ അശാസ്ത്രീയമായാണ് നടപ്പാക്കിയത്. തെക്കോട്ട് പോകുന്ന ദേശീയപാതയുടെ കയ്പമംഗലം എൻട്രി പോയന്റ് കയ്പമംഗലം പഞ്ചായത്ത് ഓഫിസ് ജങ്ഷനും എക്സിറ്റ് പോയന്റ് പനമ്പിക്കുന്നുമാണ്. യഥാർഥത്തിൽ കയ്പമംഗലം പഞ്ചായത്ത് ഓഫിസ് ജങ്ഷനിൽ എക്സിറ്റ് ആണ് ആവശ്യം. വടക്കു ഭാഗത്തുനിന്ന് വരുന്നവർക്ക് കയ്പമംഗലത്തേക്ക് എത്തണമെങ്കിൽ എടമുട്ടം സെന്ററിലെ എക്സിറ്റ് പോയന്റിൽ ഇറങ്ങി സർവിസ് റോഡിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ്യണം. കയ്പമംഗലം കൊപ്രക്കളം സെന്ററിൽ എക്സിറ്റ് പോയന്റ് ഉണ്ടാക്കലാണ് ഇതിന് പരിഹാരം.

സി.ജെ. പോൾസൺ (കയ്പമംഗലം ഗ്രാമപഞ്ചായത്ത് മുൻ അംഗം, പൊതുപ്രവർത്തകൻ)

കച്ചവട കേന്ദ്രങ്ങൾക്ക് തിരിച്ചടി

വികസനം ഏറ്റവും വലിയ തിരിച്ചടി നൽകിയത് ദേശീയപാതക്കിരുവശവുമുള്ള പരമ്പരാഗത കച്ചവട കേന്ദ്രങ്ങൾക്കാണ്. ചെറിയ കച്ചവട സ്ഥാപനങ്ങളിൽ വരുമാനം നിലച്ച പോലെയാണ്. ചില കടകൾക്ക് താഴ് വീണു. ചിലയിടങ്ങളിൽ ജീവനക്കാരിൽ ഭൂരിഭാഗം പേരെയും പിരിച്ചുവിടേണ്ട അവസ്ഥയിലുമായി. കച്ചവടം ഇല്ലാഞ്ഞിട്ടും കെട്ടിട വാടകയും ബാങ്ക് വായ്പകളും തിരിച്ചടയ്ക്കാനാകാതെ പ്രതിസന്ധിയിലായവരും ചെറുകിട വ്യാപാരികൾക്കിടയിലുണ്ട്. റോഡ് വികസനം മൂലം സ്ഥലമേറ്റെടുത്തപ്പോൾ പൊളിച്ചുമാറ്റിയ വ്യാപാര സ്ഥാപനങ്ങൾ ദേശീയപാതയിൽനിന്ന് വളരെ അകലെയാണ് ഇപ്പോഴുള്ളത്. പാത വന്നതോടെ വാടക കുറഞ്ഞ കെട്ടിടങ്ങൾക്ക് ഉൾപ്പെടെ ഇരട്ടി വാടകയും മുൻകൂർ തുകയും കൊടുക്കേണ്ട ഗതികേടിലാണ്. നിലവിൽ കടകൾക്ക് തൊട്ട് മുന്നിലൂടെയാണ് ദേശീയപാതയുടെ സർവിസ് റോഡ്. അതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വാഹനങ്ങളിൽ വരുന്നവർക്ക് പാർക്കിങ് പ്രശ്നമുണ്ട്. തട്ടുകടകളിൽ കച്ചവടം ചെയ്ത് വരുമാനം കണ്ടെത്തിയവരുടെ കാര്യവും സമാനമാണ്.

വി.ആർ. ഉല്ലാസ് (വ്യാപാരി വ്യവസായി ഏകോപന സമിതി കയ്പമംഗലം യൂനിറ്റ് പ്രസിഡന്റ്)

ജനങ്ങൾക്ക് കടകളിലെത്താൻ പ്രയാസം

നാടിന്റെ വികസനത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ് വ്യാപാരികൾ. ദേശീയപാത സ്ഥലമേറ്റെടുക്കൽ മൂലം വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ നഷ്ടപ്പെട്ട പ്രദേശമാണ് കയ്പമംഗലം. പുതിയ സ്ഥാപനങ്ങൾ കെട്ടിപ്പൊക്കി മിക്കവരും ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നതേയുള്ളൂ. പക്ഷേ ദേശീയപാത വന്നപ്പോൾ മിക്ക കടകളിലും ആൾക്കാർക്കെത്താൻ ബുദ്ധിമുട്ടായി. കാളമുറി സെന്ററിൽ നിലവിൽ അടിപ്പാതയുള്ളതിനാൽ പ്രദേശത്ത് കാര്യമായ പ്രശ്നങ്ങളില്ല. എന്നാൽ വഴിയമ്പലം, കയ്പമംഗലം ബോർഡ്, കൊപ്രക്കളം ഭാഗങ്ങളിൽ ഇരുവശവും പൂർണമായി റ്റെപ്പെട്ടു.

കെ.എൻ. സജീവൻ (വ്യാപാരി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaipamangalamlocalnewsThrissur
News Summary - പാതകമാണീ ദേശീയപാത ചെയ്യുന്നത്...; നാടിനെ രണ്ടായി പകുത്തൊരു പാത,വികസന കുതിപ്പിൽ വഴിമുട്ടി ജീവിതങ്ങൾ
Next Story